കൊച്ചി നഗരസഭയുടെ കീഴിലുണ്ടായിരുന്ന അഭയകേന്ദ്രങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നു. യൂണിവേഴ്സിറ്റി പരീക്ഷ നടത്തേണ്ടതിനാൽ അന്തേവാസികളെ ഒഴിവാക്കി നൽകണമെന്ന് മഹാരാജാസ് പ്രിൻസിപ്പൽ കത്ത് നൽകിയതിനെ തുടർന്നാണ് കോളേജിലെ അഭയകേന്ദ്രം അടയ്ക്കുന്നത്. നഗരസഭയുടെ കീഴിലുള്ള അവസാന അഭയ കേന്ദ്രമാണിത്. ആദ്യഘട്ടമെന്ന നിലയിൽ മഹാരാജാസിലെ അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന സ്ത്രീകളെയും രോഗികളെയും പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റിലേക്ക് മാറ്റി. ചൊവ്വാഴ്ച അഞ്ച് അതിഥിത്തൊഴിലാളികളെ നാട്ടിലേക്ക് തീവണ്ടി കയറ്റി അയയ്ക്കുകയും ചെയ്തു. ബാക്കി വരുന്ന 70 പുരുഷന്മാരെ എവിടേക്ക് മാറ്റുമെന്നാണ് അറിയാത്തത്. വീട്ടിലേക്ക് മടങ്ങാൻ താത്പര്യമുള്ളവർക്ക് യാത്രക്കൂലി […]Read More
കൊച്ചി നഗരത്തിൽ കാന വൃത്തിയാക്കുന്നതിനെ ചൊല്ലി കൊച്ചി കോർപറേഷനും കൊച്ചി മെട്രോ റെയിൽ കോർപറേഷനും തമ്മിൽ തർക്കം. മഴക്കാലത്തിന് മുൻപ് കാന വൃത്തിയാക്കുന്നതിൽ കെഎംആർഎൽ അലംഭാവം കാട്ടിയെന്ന് ആരോപിച്ച് ടി.ജെ.വിനോദ് എംഎൽഎ രംഗത്തെത്തി. ഈ സാഹചര്യത്തിൽ എംജി റോഡിൽ കോർപറേഷൻ സ്വന്തം നിലക്ക് കാനവൃത്തിയാക്കൽ തുടങ്ങി. സ്ഥലം സന്ദർശിച്ച എറണാകുളം എംഎൽഎ ടി.ജെ.വിനോദ്, മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ സ്ലാബുകൾ നീക്കി കാനകൾ വൃത്തിയാക്കാൻ മെട്രോ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നെന്നും എന്നാൽ, അവരത് പാലിക്കാൻ തയ്യാറായിട്ടില്ലെന്നും […]Read More
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ അഗതികൾക്ക് ബിരിയാണി വിളമ്പി കൊച്ചിൻ കോർപറേഷൻ. എറണാകുളം എസ്ആർവി സ്കൂളിൽ പാർപ്പിച്ചിരിക്കുന്ന നിരാലംബർക്കാണ് നഗരസഭയും ജില്ല ഭരണകൂടവും ചേർന്ന് ഈസ്റ്റർ സന്തോഷം ഒരുക്കിയത്. പ്രത്യാശയുടെ ദിനമായ ഈസ്റ്ററിൽ ആളുകളെ ചേർത്തുപിടിക്കുന്നതിന് മുന്നോടിയായാണ് എറണാകുളം എസ്ആർവി സ്കൂളിൽ പാർപ്പിച്ചിരിക്കുന്ന അഗതികൾക്ക് നഗരസഭ ബിരിയാണിയുടെ രൂപത്തിൽ ഈസ്റ്റർ സന്തോഷം വിളമ്പിയത്. ജില്ലാ കളക്ടർ എസ് സുഹാസ്, കൊച്ചി മേയർ സൗമിനി ജെയിൻ എന്നിവർ ചേർന്ന് ഭക്ഷണം വിതരണം ചെയ്തു. അതേസമയം ജില്ലയിൽ ഒരു അഗതി കേന്ദ്രം […]Read More
തീര പരിപാലന നിയമം ലംഘിച്ചു നിർമിച്ച വലിയ കെട്ടിടങ്ങളുടെ എണ്ണത്തിൽ കൊച്ചി കോർപറേഷനും മരട് നഗരസഭയും മുന്നിൽ. കൊച്ചി നഗരസഭയിൽ 93 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് വെബ്സൈറ്റിൽ പറയുന്നു.മരട് മുനിസിപ്പാലിറ്റിയിൽ 41 കെട്ടിടങ്ങളുണ്ട്, പക്ഷേ രണ്ടിടത്തും കെട്ടിടങ്ങളുടെ പട്ടിക നൽകിയിട്ടില്ല. മരട് മുനിസിപ്പാലിറ്റിയിലെ 4 വൻകിട ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള കർശന ഉത്തരവിനു പിന്നാലെ സംസ്ഥാനത്തെ തീരപരിപാലന ലംഘനത്തിന്റെ മുഴുവൻ കണക്കും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കിയ പട്ടിക സമാഹരിച്ച് ജില്ലാ ലിസ്റ്റ് കഴിഞ്ഞദിവസം […]Read More