സമൂഹ വ്യാപനഭീതിയില്‍ കൊച്ചി, ട്രിപ്പിള്‍ ലോക്ഡൗണ്‍ വേണ്ടെന്ന് കലക്ടര്‍

ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സമൂഹവ്യാപന ഭീഷണിയില്‍ എറണാകുളവും. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചു. പറവൂര്‍, തൃക്കാക്കര നഗരസഭകളിലെയും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെയും കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടി തുടങ്ങി. കൊച്ചിയില്‍ കോവിഡ് സമൂഹവ്യാപനം ഇല്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല. രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. സാമൂഹിക അകലം പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിെര നടപടി […]Read More

കൊച്ചിയില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍

കൊച്ചിയില്‍ ഇന്നുമുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിലെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.Read More

എറണാകുളം ജില്ലയില്‍ കടകള്‍ തുറക്കാനുള്ള ഇളവുകള്‍ പ്രഖ്യാപിച്ചു

ലോക്ഡൗണിനെ തുടര്‍ന്ന് എറണാകുളം ജില്ലയിൽ അടച്ചിട്ടിരുന്ന കടകൾ തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള ഇളവുകള്‍ ലഭിക്കുമെന്ന്  ജില്ല കnക്ടര്‍ എസ്. സുഹാസ് അറിയിച്ചു. ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം റജിസ്റ്റര്‍ ചെയ്ത വ്യാപാര സ്ഥപനങ്ങളുടെ കാര്യത്തിലാണ് സർക്കാർ ഇളവുകൾ അനുവദിച്ചിരിക്കുന്നത്.  നഗരസഭാ പരിധിക്ക് പുറത്തുള്ള മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും നഗരസഭ പരിധിയിലുള്ള സിംഗിള്‍ ബ്രാന്‍ഡ്, മള്‍ട്ടി ബ്രാന്‍ഡ് മാളുകള്‍ ഒഴികെയുള്ളതും 1000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ താഴെയുള്ളതും എയര്‍ കണ്ടീഷന്‍ ചെയ്യാത്തതും […]Read More

ഇളവനുവദിച്ച ആദ്യ ദിവസം തന്നെ കൊച്ചിയിൽ തിരക്കായി

ലോക്‌ഡൗണിൽ ജില്ലയ്ക്ക് ഇളവനുവദിച്ച ആദ്യ ദിവസം രാവിലെ കാര്യമായ അനക്കം റോഡിൽ ഉണ്ടായില്ല. എന്നാൽ ഉച്ചയോടെ സ്ഥിതി മാറി, വാഹനങ്ങൾ കൂടുതലായി റോഡിലേക്കിറങ്ങി. ഒറ്റ അക്ക നമ്പർ ഉള്ള വാഹനങ്ങൾക്ക് മാത്രമായിരുന്നു വെള്ളിയാഴ്ച റോഡിലിറങ്ങാൻ അനുമതി. ഇരട്ട അക്കമുള്ള വാഹനങ്ങൾ പോലീസ് തിരിച്ചയച്ചു. ഉച്ചയോടെ തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങളിലും തിരക്കായി. ജില്ലയിലെ ഹോട് സ്പോട്ടായ കൊച്ചി കോർപ്പറേഷനിലെ കലൂർ സൗത്ത്, പനയപ്പിള്ളി എന്നീ ഡിവിഷനുകളിൽ ശക്തമായ യാത്രാവിലക്കായിരുന്നു പോലീസ് നടത്തിയത്. ഇതിനോടൊപ്പം പ്രധാന ജങ്ഷനുകളിലും പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. […]Read More

സധൈര്യം മുന്നോട്ട്, പൊതു ഇടം എന്റേതും

കൊച്ചിയുടെ രാത്തെരുവുകളിൽ കൈകോർത്തു പിടിച്ച്, കൊച്ചുവർത്തമാനവും പൊട്ടിച്ചിരികളുമായി പെൺകൂട്ടം. നഗരത്തിൽ മൂന്നു കേന്ദ്രങ്ങളിൽ നടന്ന പെൺനടത്തത്തിൽ കൂട്ടുചേർന്നതു മുന്നൂറോളം പേർ. സ്ത്രീകൾക്കു രാത്രി സുരക്ഷിതയാത്ര എന്ന സന്ദേശവുമായി നിർഭയ ദിനത്തിൽ വനിത ശിശുവികസന വകുപ്പാണു സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ‘പൊതു ഇടം എന്റേതും’ എന്ന സന്ദേശം ഉദ്ഘാഷിച്ചായിരുന്നു ഒത്തു ചേരൽ.  രാത്രി 11ന് നഗരത്തിലെ മൂന്നു കേന്ദ്രങ്ങളിൽനിന്നാണു രാത്രിനടത്തം തുടങ്ങിയത്. പാലാരിവട്ടം, കുന്നുംപുറം, പുന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്നു ചെറുസംഘങ്ങളായി സ്ത്രീകൾ നടന്നു തുടങ്ങി. നടത്തത്തിനെത്തിയ മിക്കവർക്കും […]Read More

കൊച്ചിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ മാർച്ച്‌

കൊച്ചി ∙ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ ഫെയ്സ്ബുക് കൂട്ടായ്മയുടെ കൂറ്റൻ പ്രതിഷേധ മാർച്ച്‌. കലൂർ സ്റ്റേഡിയത്തിൽ നിന്ന് ഷിപ്‌യാഡിലേക്കാണ് ലോങ് മാർച്ച്. വിവിധ രാഷ്ട്രീയ വിശ്വാസങ്ങളുള്ളവരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും കലാ–സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയ സംഘടനകളും പ്രതിഷേധത്തിനായി ഒരുമിച്ചിട്ടുണ്ട്.Read More

സംസ്ഥാനത്താദ്യമായി കൊച്ചിയിൽ സിഖുകാരുടെ തലപ്പാവു ചടങ്ങ്

സംസ്ഥാനത്താദ്യമായി സിഖുകാരുടെ തലപ്പാവു ചടങ്ങ് കൊച്ചിയിൽ. ദസ്താർ ബന്തി എന്നറിയപ്പെടുന്ന ഈ ചടങ്ങിനു ശേഷമേ സിഖ് മതത്തിലെ കൗമാരക്കാർക്കു (ദസ്താർ) തലപ്പാവു ധരിക്കാനാവൂ. പേരിനൊപ്പം സിങ് എന്നു ചേർക്കുന്നതും ഇതിനു ശേഷമാണ്. കൊച്ചിയിലെ പഞ്ചാബി സമൂഹത്തിലെ പുതിയ തലമുറയിലെ സുപ്രിതാണു ‘സുപ്രിത് സിങ്’ ആയി മാറിയത്. 11 വയസ്സിനും 16നും ഇടയിലാണു പൊതുവേ ദസ്താർ ബന്ദി ചടങ്ങു നടക്കാറുള്ളത്. ദസ്താർ ബന്തിക്കു മുൻപ് കുട്ടികൾ മുടി ചുറ്റിക്കെട്ടി മുകളിൽ റുമാൽ കൊണ്ടു പൊതിയുകയാണു പതിവ്. കൊച്ചിയിലെ പഞ്ചാബി […]Read More

കടമക്കുടി ദ്വീപിൽ ഇനി കെട്ടുകാഴ്ചയുടെ ദിവസങ്ങൾ

മനസ്സു കുളിർപ്പിക്കുന്ന കാഴ്ചകളും അനുഭവങ്ങളുമായി കടമക്കുടി ടൂറിസം ഫെസ്റ്റ് കെട്ടുകാഴ്ച 24-ന് തുടങ്ങും. കാളവണ്ടി സവാരി, കുതിര സവാരി, സൈക്കിൾറിക്ഷ, മുള ചങ്ങാടം, തോണിയാത്ര തുടങ്ങിയവ ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. ആദിവാസി ഊരുകളിൽ നിന്നെത്തിയവർ തയ്യാറാക്കിയ ഏറുമാടങ്ങളും കുടിലുകളുമാണ് ഫെസ്റ്റിന്റെ മറ്റൊരു ആകർഷണീയത. നാടൻ പുഴമത്സ്യങ്ങളുടെ വിഭവങ്ങൾ വില്പനയ്ക്കുണ്ട്. ചൂണ്ടയിട്ട് മീൻ പിടിക്കാനും പാചകം ചെയ്ത് കഴിക്കാനുമുള്ള സൗകര്യവുമുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഒരുക്കുന്ന വനശ്രീ സ്റ്റാൾ, കുട്ടികളുടെ അമ്യൂസ്‌മെന്റുകൾ, വള്ളംകളി, അഖില കേരള തീറ്റമത്സരം, തിരുവാതിര കളി, കരോക്കെ […]Read More