കൊച്ചി മെട്രോയിൽ ഇനി സൈക്കിളും കയറ്റാം

മെട്രോയിൽ ആളെ മാത്രമല്ല, ഇനി സൈക്കിളും കയറ്റാം. നഗരത്തിൽ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതിനാലാണിതെന്നു കെഎംആർഎൽ അറിയിച്ചു.തുടക്കത്തിൽ 6 സ്റ്റേഷനുകളിൽ മാത്രമാണ് സൗകര്യം. ചങ്ങമ്പുഴ പാർക്ക്, പാലാരിവട്ടം, സൗത്ത്, ടൗൺഹാൾ, മഹാരാജാസ് കോളജ്, എളംകുളം സ്റ്റേഷനുകളിൽ. പൂർണ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായാണ് മെട്രോയിൽ സൈക്കിൾ കൊണ്ടുപോകാൻ അനുവദിക്കുന്നതെന്നു കെഎംആർഎൽ എംഡി അഡീഷനൽ ചീഫ് സെക്രട്ടറി അൽകേഷ്കുമാർ ശർമ പറഞ്ഞു. യന്ത്രവൽകൃതമല്ലാത്ത ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുകയും അതു ജീവിതശൈലിയാകുകയും വേണം. ലിഫ്റ്റ് വഴി സൈക്കിൾ പ്ലാറ്റ്ഫോമിലേക്കു കയറ്റാം. ട്രെയിനിന്റെ മുന്നിലും […]Read More

കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കു കൊച്ചി മെട്രോ സർവീസ് പുനരാരംഭിക്കും

സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി കൊച്ചി മെട്രോ. കേന്ദ്രാനുമതി ലഭിക്കുന്ന മുറയ്ക്കു സർവീസ് ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 20 മിനിറ്റ് ഇടവേളകളിലായിരിക്കും മെട്രോ സർവീസ് ഉണ്ടാകുക. രാവിലെ 7 മുതൽ രാത്രി 8 വരെയാകും സർവീസ്. ആലുവയിൽ നിന്നും തൈക്കൂടത്തു നിന്നുമുളള അവസാന ട്രിപ്പ് രാത്രി 8ന് പുറപ്പെടും. തിരക്ക് കൂടുന്ന സാഹചര്യമുണ്ടായാൽ സർവീസുകളുടെ എണ്ണം കൂട്ടും. കോവിഡ് നിബന്ധനകൾ പാലിച്ചു സുരക്ഷിത യാത്രയ്ക്കുള്ള എല്ലാ തയാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നു കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ പറഞ്ഞു. Read More

കൊച്ചി മെട്രോ സര്‍വീസുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് നിയന്ത്രണം

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അനാവശ്യ യാത്രകൾ നിരുൽസാഹപ്പെടുത്തുന്നതിനായി കൊച്ചി മെട്രോ സർവീസുകൾ വെട്ടിച്ചുരുക്കുന്നു. തിങ്കളാഴ്ച മുതൽ ശനിയാഴ്ചവരെയാണ് ട്രെയിനുകളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. രാവിലെ ആറുമുതൽ പത്തുമണിവരെ 20 മിനിറ്റ് ഇടവിട്ടും രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ഒരു മണിക്കൂർ ഇടവിട്ടും നാലു മുതൽ രാത്രി പത്തു വരെ 20 മിനിറ്റ് ഇടവിട്ടുമായിരിക്കും സർവീസ്. നിലവിൽ തിരക്കുള്ള സമയത്ത് ആറുമിനിറ്റ് ഇടവേളയിലും തിരക്കു കുറവുള്ള സമയത്ത് എട്ടു മിനിറ്റ് ഇടവേളയിലുമാണ് സർവീസ് നടത്തുന്നത്. ആലുവയിൽ […]Read More

കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ തെർമൽ സ്‌കാനറുകൾ

കൊറോണ വൈറസ് രോഗബാധയുടെ പശ്ചാത്തലത്തിൽ കൊച്ചി മെട്രോ സ്റ്റേഷനുകളിൽ തെർമൽ സ്കാനറുകൾ സ്ഥാപിച്ചു. പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് യാത്രക്കാരുടെ ശരീര താപനില പരിശോധിക്കും. നിലവിൽ 11 സ്റ്റേഷനുകളിലാണ് സ്കാനറുകൾ സ്ഥാപിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മറ്റു സ്റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കും. യാത്രയ്ക്കു മുൻപ് കൈകൾ വൃത്തിയാക്കുന്നതിനായി കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്. മെട്രോ സ്റ്റേഷനുകളും ട്രെയിനുമെല്ലാം കൃത്യമായ ഇടവേളകളിൽ ശുചീകരിക്കുന്നുണ്ടെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അൽകേഷ് കുമാർ ശർമ അറിയിച്ചു.Read More

മെട്രോ നിർമാണത്തിനുള്ള കമ്പി മോഷണം: രണ്ട്‌ പ്രതികൾ കൂടി അറസ്റ്റിൽ

കൊച്ചി മെട്രോയുടെ ഇരുമ്പനത്തെ സ്റ്റോക്ക് യാർഡിൽ നിന്നു 20 ലക്ഷത്തോളം രൂപ വരുന്ന ഇരുമ്പു കമ്പികൾ മോഷ്ടിച്ച സംഘത്തിലെ 2 പേരെക്കൂടി അറസ്റ്റ് ചെയ്തു. ആലുവ കമ്പനിപ്പടി തച്ചവല്ലത്ത് വീട്ടിൽ ഫാറൂഖ്(35), പെരുമ്പാവൂർ പോഞ്ഞാശ്ശേരി വലിയവീട്ടിൽ യാസിർ (38) എന്നിവരാണ് പിടിയിലായത്. ഇവർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങുകയായിരുന്നു. തുടർന്നാണ് ഇവരെ ഹിൽപാലസ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇതോടെ കേസിലെ 11 പ്രതികളും പിടിയിലായെന്ന് പൊലീസ് പറഞ്ഞു. കമ്പനിയിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനങ്ങൾ എത്തിച്ചുകൊടുക്കുന്ന […]Read More

ആലുവ മെട്രോ – കൊച്ചി വിമാനത്താവളം ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു

ആലുവ മെട്രോ സ്റ്റേഷനെയും കൊച്ചി വിമാനത്താവളത്തെയും ബന്ധിപ്പിച്ചു ഇലക്ട്രിക്ക് ബസ് സർവിസുകൾ തുടങ്ങി. സിയാൽ ഒന്നാം ടെർമിനലിൽ ഇന്നലെ വൈകിട്ട് 5.30 ന് സിയാൽ എം.ഡി. വി.ജെ. കുര്യൻ,കെ.എം.ആർ.എൽ. എം.ഡി. അൽകേഷ് കുമാർ ശർമ്മ എന്നിവരുടെ സാനിധ്യത്തിൽ ബസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് എയർപോർട്ടിലേക്കും, തിരിച്ച്‌ ആലുവ മെട്രോ സ്റ്റേഷനിലേക്കും സർവീസ് വരുന്നതോടെ യാത്രക്കാർക്ക് സമയവും, യാത്രാ ചിലവും ലാഭിക്കാനാകും . പവന ദൂത് എന്ന് പേരിട്ടിരിക്കുന്ന ഫീഡർ സർവീസുകൾ […]Read More

കൊച്ചി മെട്രോ, തൈക്കൂടം– പേട്ട പരീക്ഷണ ഓട്ടം തുടങ്ങി

കൊച്ചി മെട്രോയുടെ തൈക്കൂടം–പേട്ട റീച്ചിൽ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി. ഇന്നലെ രാവിലെ 7.40നാണു പരീക്ഷണ ഓട്ടം ആരംഭിച്ചത്. 5 കിലോമീറ്റർ വേഗത്തിലാണു ട്രെയിൻ സഞ്ചരിച്ചത്. കൊച്ചി മെട്രോയുടെയും ഡിഎംആർസിയുടെയും ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. ട്രാക്കും ട്രാക്‌ഷൻ സംവിധാനങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചു. പേട്ടയിൽ നിന്നു 8.20ന് തിരികെ പുറപ്പെട്ട ട്രെയിൻ 9 മണിയോടെ തൈക്കൂടത്ത് എത്തി. മെട്രോയുടെ ആദ്യ ഘട്ടത്തിലെ അവസാന റീച്ചാണു തൈക്കൂടം മുതൽ പേട്ട വരെയുളള ഭാഗം. ഇവിടെ സിവിൽ ജോലികൾ 90 ശതമാനവും […]Read More

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന

കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ രണ്ട്‌ മാസവും 20 ലക്ഷത്തിലേറെയായിരുന്നു മെട്രോയിലെ യാത്രക്കാരുടെ എണ്ണം. മുൻ വർഷത്തെ അപേക്ഷിച്ച് ഏറെ കൂടുതലാണിതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അധികൃതർ പറഞ്ഞു. 2019 ഡിസംബറിൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 21,08,108 ആയിരുന്നു. ജനുവരിയിൽ ഇത് 20,74,430 ആയിരുന്നു. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് ട്രെയിനുകൾ തമ്മിലുള്ള ഇടവേള ആറു മിനിറ്റായി കുറച്ചിട്ടുണ്ട്. മുൻപിത് ഏഴു മിനിറ്റായിരുന്നു. പുതിയ റൂട്ട് ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ […]Read More

ലിസി മെട്രോ സ്‌റ്റേഷൻ ഇനി മുതൽ ടൗൺ ഹാൾ മെട്രോ സ്‌റ്റേഷൻ

ലിസി മെട്രോ സ്റ്റേഷന്റെ പേര് ടൗൺ ഹാൾ മെട്രോ സ്റ്റേഷനായി മാറ്റാനുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ നിർദേശത്തിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം. ഫെബ്രുവരി ഒന്നു മുതൽ പുതിയ പേര് പ്രാബല്യത്തിൽ വരും. നോർത്ത് റെയിൽവേ സ്റ്റേഷനും എറണാകുളം ടൗൺഹാളിനും സമീപമായാണ് നിലവിലെ ലിസി മെട്രോ സ്റ്റേഷൻ. നിലവിലെ പേര് മറ്റ് മെട്രോ സ്റ്റേഷനുകളുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് പുതിയ പേര് നിർദേശിച്ചതെന്നും സ്റ്റേഷന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പുതിയ പേരിനായി പരിഗണിച്ചെന്നും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) […]Read More

മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രക്ഷപ്പെടുത്തി

കൊച്ചി മെട്രോയുടെ തൂണിൽ കുടുങ്ങിയ പൂച്ചയെ രണ്ടര മണിക്കൂറിലേറെ നീണ്ട ശ്രമങ്ങൾക്കൊടുവിൽ രക്ഷപ്പെടുത്തി. അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തിയ പൂച്ച താഴെയെത്തിയ ഉടനെ റോഡിലൂടെ ഓടിപ്പോയി. പൂച്ചയെ പിന്തുടർന്ന മൃഗസ്നേഹികൾ പിടികൂടിയ ശേഷം വെള്ളം നൽകി. ആശുപത്രിയിലേക്കു കൊണ്ടുപോയി അടിയന്തര ചികിത്സ നൽകുമെന്ന് ഇവർ പ്രതികരിച്ചു. ഞായറാഴ്ച  രാവിലെ മുതൽ ആരംഭിച്ച ശ്രമങ്ങളാണ് ഉച്ചയ്ക്കു ശേഷം ലക്ഷ്യം കണ്ടത്. ആറു ദിവസം മുൻപാണ് പൂച്ച തൂണിൽ കയറിയത്. പൂച്ചയുടെ കരച്ചിൽ കേട്ടു പരിശോധിച്ചപ്പോഴാണു സംഭവം പുറംലോകം അറിഞ്ഞത്. കഴിഞ്ഞ […]Read More