ഗവ. ലോ കോളജിൽ പ്രണയ ദിനാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു എസ്എഫ്ഐ-കെഎസ്യു സംഘർഷം. ഏറ്റുമുട്ടലിൽ ഒട്ടേറെ വിദ്യാർഥികൾക്കു പരുക്കേറ്റു. സാരമായി പരുക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് ബാറ്റും വടികളും കല്ലുമായി വിദ്യാർഥികൾ കോളജിൽ ഏറ്റുമുട്ടിയതിന്റെ ദൃശ്യങ്ങൾ സഹപാഠികൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടു. സംഘർഷത്തെ തുടർന്ന് കോളജ് അടച്ചു. ഇനി 24ന് മാത്രമെ റഗുലർ ക്ലാസ് ഉണ്ടാവുകയുള്ളൂവെന്നു പ്രിൻസിപ്പൽ അറിയിച്ചു. എസ്എഫ്ഐ നേതൃത്വത്തിലുള്ള കോളജ് യൂണിയൻ ക്യാംപസിൽ പ്രണയദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ തീരുമാനിച്ചിരുന്നു. ഇതിനൊപ്പം […]Read More