സംസ്ഥാനത്ത് മദ്യശാലകൾ ബുധനാഴ്ച തുറക്കും

സംസ്ഥാനത്ത് ബവ്റിജസ് കോർപ്പറേഷന്‍റെ മദ്യശാലകളും ബാറുകളിലെ പ്രത്യേക കൗണ്ടറുകളും ബിയർ വൈൻ പാർലറുകളും ബുധനാഴ്ച തുറക്കും. മദ്യം വാങ്ങാനുള്ള ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ വിതരണം ചെയ്യാനാണ് ആലോചിക്കുന്നത്. ഇതിനായി വിവിധ സമയങ്ങൾ മുൻകൂട്ടി നിശ്ചയിച്ചു നൽകും. ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ‌ സ്കാൻ ചെയ്തശേഷം മദ്യം നൽകും. നിശ്ചിത അളവ് മദ്യം മാത്രമേ വാങ്ങാൻ സാധിക്കൂ. മൊബൈൽ നമ്പർ ഉപയോഗിച്ച് ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്താൽ അടുത്തുള്ള ഷോപ്പുകളും തിരക്കു കുറഞ്ഞ ഷോപ്പുകളും തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടാകും. ബവ്കോയ്ക്കും […]Read More

മദ്യശാലകളിലെ ഓൺലൈൻ ക്യൂ സംവിധാനത്തിനുള്ള ആപ്പ് തയാറാക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനി

മദ്യശാലകളിലെ ഓൺലൈൻ ക്യൂ സംവിധാനത്തിനുള്ള ആപ്പ് വികസിപ്പിക്കാനുള്ള കരാർ കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർ കോഡിന് നൽകിയേക്കും. എത്ര സമയത്തിനകം ആപ്പ് തയാറാക്കാൻ കഴിയും, എന്തെല്ലാം സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും തുടങ്ങിയ കാര്യങ്ങൾ ബവ്റിജസ് എംഡി സ്പർജൻ കുമാർ കമ്പനി പ്രതിനിധികളുമായി ചർച്ച ചെയ്തു. എത്രയും വേഗം ആപ്പ് തയാറാക്കി നൽകണമെന്ന നിർദേശമാണ് ബവ്കോ മുന്നോട്ടു വച്ചത്. ശനിയാഴ്ച നടക്കുന്ന തുടർ ചർച്ചയിൽ ആപ്പ് എന്നു തയാറാക്കി നൽകാമെന്ന കാര്യം കമ്പനി പ്രതിനിധികൾ അറിയിക്കും. അതിനുശേഷം കരാർ […]Read More

21 വരെ ബാറും ബിവറേജും ഇല്ല, മദ്യം ഇനി ഓൺലൈൻ വഴി; തീരുമാനം

സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കും. ഇന്നു മുതൽ തുറക്കേണ്ടതില്ലെന്ന് മാനേജർമാരെ അറിയിച്ചു. ഇതോടെ ബവ്റിജസ് കോർപറേഷന്റെ 265 ഔട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്‌ലെറ്റുകളും അടച്ചിടും. പകരം മദ്യം ഓൺലൈൻ വഴി നൽകാൻ സംവിധാനം ഒരുക്കാനാണ് ആലോചന. തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കും. എങ്ങനെ ഓണ്‍ലൈന്‍ വഴി മദ്യം എത്തിക്കാം എന്നതിനുള്ള സാധ്യതകളാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്.Read More