സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 23 വരെ നീട്ടി

സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്ന സാഹചര്യത്തില്‍ ലോക്ഡൗൺ മേയ് 23വരെ നീട്ടി. രോഗം വർധിക്കുന്ന സ്ഥലത്ത് കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 16ന് ശേഷം ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. രോഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തുന്ന ജില്ലകളിൽ ലോക്ഡൗണിൽ ഇപ്പോഴുള്ള പൊതു ഇളവുകൾ കുറയ്ക്കും. മറ്റിടങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ അതേപടി തുടരും.Read More

മേയ് 8 മുതൽ 16 വരെ കേരളത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കോവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടായിരിക്കുക. നിയന്ത്രണങ്ങള്‍ സംബന്ധിച്ച സർക്കാരിന്റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. വിദഗ്ധസമിതിയുടെ നിര്‍ദേശം അനുസരിച്ചാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനം.Read More

ഡിസംബര്‍ ഒന്നുമുതല്‍ ലോക്ഡൗണ്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രം

കോവിഡ് 19 വ്യാപനം വര്‍ധിച്ചുവരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നുളള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ആഭ്യന്തരമന്ത്രാലയം. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന്‌ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു.  എന്നാല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്. ‘സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി രാത്രി കര്‍ഫ്യൂ പോലുളള പ്രാദേശികമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താം.’ എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ സംസ്ഥാനത്തിനകത്തോ പുറത്തോ ഉളള ആളുകളുടെയും […]Read More

2 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു, പൊതുഗതാഗതത്തിന് തടസമില്ല

തിരുവനന്തപുരത്തും എറണാകുളത്തും ശനിയാഴ്ച രാവിലെ മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കലക്ടർമാർ  ഉത്തരവ് പുറപ്പെടുവിച്ചു. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല, ബാങ്കുകള്‍ പ്രവര്‍ത്തിക്കും. അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടാൻ പാടില്ല. ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് അനുമതി. പൊതു‌ചടങ്ങുകളിലും 20 പേർക്കു മാത്രമേ പങ്കെടുക്കാനാകൂ. കണ്ടെയ്‍ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നത് നിരോധിച്ചു. സിആര്‍പിസി 144 പ്രകാരമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിയന്ത്രങ്ങള്‍ കൂടുതള്‍ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. ശനിയാഴ്ച (ഒക്ടോബര്‍ 3) രാവിലെ ഒന്‍പതു […]Read More

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭാ യോഗം

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കില്ല. സമ്പൂർണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തിയത്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. ധന ബിൽ പാസാക്കാൻ സമയം നീട്ടാനുള്ള ഓർഡിനൻസ് ഇറക്കാനും മന്ത്രിസഭ തീരുമാനിച്ചു. വീഡിയോ കോൺഫറൻസ് വഴി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സമ്പൂർണ്ണ ലോക് ഡൗൺ അപ്രായോഗികമാണെന്ന വിലയിരുത്തലിലേക്ക് എത്തിയത്. സർവ്വകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും കൂടി പരിഗണിച്ചാണ് തീരുമാനം. സമ്പൂർണ്ണ അടച്ചിടൽ ജനജീവിതത്തെ കൂടുതൽ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങൾ ശരിയാണെന്നാണ് സർക്കാറിന്‍റെയും നിലപാട്. […]Read More

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പൂർണ ലോക്ക്‌ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകനയോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്പൂർണ ലോക്ക്‌ഡൗണിൻ്റെ കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. “നേരത്തെ നമ്മൾ സമ്പൂർണലോക്ഡൗൺ നടത്തിയതാണ്, ഇപ്പോൾ അങ്ങനെ ചില അഭിപ്രായങ്ങൾ വരുന്നുണ്ട്, അത് ഗൗരവമായി പരിഗണിക്കേണ്ടതായി വരും, ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ അത് ഗൗരവമായി പരിഗണിക്കേണ്ടതായിട്ട് വരുമെന്നാണ് തോന്നുന്നത്.”- മുഖ്യമന്ത്രി പറഞ്ഞു. ഇതാദ്യമായി […]Read More

കോവിഡ്: പറവൂരിൽ ഞായറാഴ്ച ലോക്ഡൗൺ, കാക്കനാട്ട് ജാഗ്രതാ നിർദേശം, ആലുവ കടുത്ത നിയന്ത്രണത്തിൽ

കോവിഡ് 19 സ്ഥിരീകരിച്ച രോഗി നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ സന്ദർശിച്ചതിനാൽ ജാഗ്രതയുടെ ഭാഗമായി ഞായറാഴ്ച പറവൂർ നഗരത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി നഗരസഭാധ്യക്ഷൻ പ്രദീപ് തോപ്പിൽ അറിയിച്ചു. അന്നേദിവസം അണുനശീകരണ ദിനമായി ആചരിക്കും. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളും അണുവിമുക്തമാക്കണം. പൊതുസ്ഥലങ്ങളിൽ നഗരസഭ അണുനശീകരണം നടത്തും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡ് തലത്തിൽ സോഷ്യൽ ഡിസ്റ്റൻസിങ് എൻഫോഴ്സിങ് ടീം രൂപീകരിച്ചു.  ഓരോ വാർഡിന്റെയും ചുമതല ഓരോ ഉദ്യോഗസ്ഥർക്കു നൽകി. താലൂക്ക് ആശുപത്രിയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മാർക്കറ്റുകൾ തുറക്കുന്ന കാര്യം […]Read More

സമൂഹ വ്യാപനഭീതിയില്‍ കൊച്ചി, ട്രിപ്പിള്‍ ലോക്ഡൗണ്‍ വേണ്ടെന്ന് കലക്ടര്‍

ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സമൂഹവ്യാപന ഭീഷണിയില്‍ എറണാകുളവും. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകള്‍ പൂര്‍ണമായും അടച്ചു. പറവൂര്‍, തൃക്കാക്കര നഗരസഭകളിലെയും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെയും കണ്ടെയ്‌ന്‍മെന്റ് സോണുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ജില്ലാ ഭരണകൂടം കര്‍ശന നടപടി തുടങ്ങി. കൊച്ചിയില്‍ കോവിഡ് സമൂഹവ്യാപനം ഇല്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ല. രോഗലക്ഷണമുള്ളവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് നടത്തും. സാമൂഹിക അകലം പാലിക്കാത്ത വ്യാപാരസ്ഥാപനങ്ങള്‍ക്കെതിെര നടപടി […]Read More

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗൺ പിൻവലിച്ചു

ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്‌ഡൗൺ സർക്കാർ പിൻവലിച്ചു. സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവർത്തനങ്ങൾക്ക് ഞായറാഴ്ച അനുവാദമുണ്ടാകും. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ച ഇളവുകൾ അനുവദിച്ചിരുന്നു. മദ്യശാലകൾക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. സാഹചര്യങ്ങൾ വിലയിരുത്തിയശേഷമാണ് ഇളവുകൾ നൽകാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങും. നാളെ മദ്യശാലകൾ തുറക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച നൽകിയ ഇളവുകൾ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായർ സമ്പൂര്‍ണ ലോക്‌ഡൗൺ തുടരേണ്ടെന്ന് സംസ്ഥാനസർക്കാർ തീരുമാനിച്ചത്. എന്നാൽ കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ […]Read More

പെരുന്നാൾ പ്രമാണിച്ച് ഞായർ ലോക്ഡൗണിൽ ഇളവ്

ഈദുൽ ഫിത്‌ർ പ്രമാണിച്ച് ഇന്നു ഞായർ ലോക്ഡൗണിൽ ഇളവ്. സാധാരണ ഞായറാഴ്ചകളിൽ അവശ്യ സർവീസുകൾക്കുള്ള പതിവ് ഇളവുകൾക്കു പുറമേയാണിത്.  ബേക്കറി, തുണിക്കട, ഫാൻസി സ്റ്റോർ, ചെരിപ്പുകട എന്നിവയ്ക്കു രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം. രാവിലെ 6 മുതൽ 11 വരെ ഇറച്ചി, മീൻ വിൽപനയാകാം. ജില്ലയ്ക്കു പുറത്തുള്ള ബന്ധുവീടുകളിലേക്കും വാഹനയാത്രയാകാം. സാമൂഹിക അകലം ഉറപ്പാക്കണം; മാസ്ക് ധരിക്കണം. ഈദ്ഗാഹ് ഉണ്ടാവില്ല. നമസ്കാരം വീടുകളിൽ നിർവഹിക്കണം. ഈദ്ഗാഹോ പള്ളികളിൽ നമസ്കാരമോ ഇല്ലാതെ ഇന്ന് ഈദുൽ […]Read More