നടിയെ അപമാനിച്ച കേസ്: പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു

ഇടപ്പള്ളിയിൽ മാളിലെ ഹൈപ്പർമാർക്കറ്റിൽ നടിയെ അപമാനിച്ച സംഭവത്തിലെ പ്രതികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മെട്രോ സ്റ്റേഷനിലെ സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ഇവർ മാളിലെ പ്രവേശന കവാടത്തിൽ ഫോൺ നമ്പർ നൽകാതെ കബളിപ്പിച്ച് അകത്തു കടന്നതിനാൽ അതു വഴിയുള്ള അന്വേഷണവും മുടങ്ങിയതോടെയാണ് ചിത്രങ്ങൾ പുറത്തു വിടാൻ പൊലീസ് തീരുമാനിച്ചത്. പ്രതികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സിസിടിവിയിൽ നിന്നു പൊലീസിനു ലഭിച്ചിരുന്നു. ഇവർ പ്രായപൂർത്തി ആയവരാണോ എന്നു സംശയിക്കുന്നതിനാൽ ചിത്രങ്ങൾ പുറത്തു വിടാതിരിക്കാനായിരുന്നു പൊലീസ് തീരുമാനം. എന്നാൽ സംഭവം […]Read More

കൊച്ചി നഗരത്തിൽ കൂടുതൽ ഇളവുകൾ

കൊച്ചി നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. സൂപ്പർ മാർക്കറ്റുകൾ അടക്കം തുറക്കാൻ അനുമതി നൽകി. ഈ പശ്ചാത്തലത്തിൽ ഇടപ്പള്ളി ലുലുമാൾ തുറന്നു. നാല് ആഴ്ചയ്ക്ക് ശേഷമാണ് ലുലു തുറക്കുന്നത്. കളമശ്ശേരി, ഇടപ്പള്ളി മേഖല കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജൂലൈ 13 ന് ലുലുമാൾ അടച്ചിരുന്നു. കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലുലു മാൾ താത്കാലികമായി അടച്ചത്. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.Read More