മഹാരാജാസ് കോളേജിലെ അഭയകേന്ദ്രം അടയ്ക്കുന്നു

കൊച്ചി നഗരസഭയുടെ കീഴിലുണ്ടായിരുന്ന അഭയകേന്ദ്രങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുന്നു. യൂണിവേഴ്‌സിറ്റി പരീക്ഷ നടത്തേണ്ടതിനാൽ അന്തേവാസികളെ ഒഴിവാക്കി നൽകണമെന്ന് മഹാരാജാസ് പ്രിൻസിപ്പൽ കത്ത് നൽകിയതിനെ തുടർന്നാണ് കോളേജിലെ അഭയകേന്ദ്രം അടയ്ക്കുന്നത്. നഗരസഭയുടെ കീഴിലുള്ള അവസാന അഭയ കേന്ദ്രമാണിത്. ആദ്യഘട്ടമെന്ന നിലയിൽ മഹാരാജാസിലെ അഭയകേന്ദ്രത്തിൽ കഴിഞ്ഞിരുന്ന സ്ത്രീകളെയും രോഗികളെയും പള്ളുരുത്തി റിലീഫ് സെറ്റിൽമെന്റിലേക്ക് മാറ്റി. ചൊവ്വാഴ്ച അഞ്ച് അതിഥിത്തൊഴിലാളികളെ നാട്ടിലേക്ക് തീവണ്ടി കയറ്റി അയയ്ക്കുകയും ചെയ്തു. ബാക്കി വരുന്ന 70 പുരുഷന്മാരെ എവിടേക്ക് മാറ്റുമെന്നാണ് അറിയാത്തത്. വീട്ടിലേക്ക് മടങ്ങാൻ താത്‌പര്യമുള്ളവർക്ക് യാത്രക്കൂലി […]Read More