അനിൽ പനച്ചൂരാൻ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയ്ക്കായിരുന്നു അന്ത്യം. രാവിലെ സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രത്തിലേയ്ക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. അവിടെനിന്ന് കരുനാഗപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചു. കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് രോഗബാധിതനായിരുന്നു.  അറബിക്കഥ, കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കർ, പാസഞ്ചർ, […]Read More

ജല്ലിക്കെട്ട് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ഓസ്കാർ എൻട്രി

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട് എന്ന സിനിമ ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക ഓസ്കാർ എൻട്രി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്കാർ എൻട്രി കിട്ടുന്ന മൂന്നാമത്തെ മലയാള സിനിമയാണ് ജല്ലിക്കെട്ട്. 93–ാമത് ഓസ്കാർ പുരസ്കാരത്തിന് മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം എന്ന വിഭാഗത്തിലേക്കാണ് ജല്ലിക്കെട്ടിനെ തിരഞ്ഞെടുത്തിരിക്കുന്നത്. 1997–ൽ ഗുരു, 2011–ൽ ആദാമിന്റെ മകൻ അബു എന്നീ സിനിമകളാണ് ഇതിനു മുമ്പ് ഓസ്കാർ എൻട്രി ലഭിച്ച മലയാള സിനിമകൾ.  ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പടെയുള്ള […]Read More

ടൊവീനോ ചിത്രത്തിന്റെ സെറ്റ് രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവർത്തകർ പൊളിച്ചുനീക്കി

മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് രാഷ്ട്രീയ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ മിന്നല്‍ മുരളിയുടെ സെറ്റ് കാലടി മണപ്പുറത്ത് പൊളിച്ചുനീക്കി. ആലുവ കാലടി മണപ്പുറത്ത് സജ്ജമാക്കിയ മിന്നല്‍ മുരളിയുടെ കൂറ്റന്‍ സെറ്റാണ് വര്‍ഗീയത ഉയര്‍ത്തി രാഷ്ട്രീയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തത്. സെറ്റ് വലിയ ചുറ്റികകള്‍ കൊണ്ട് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ആക്രമണം നടത്തിയ വിവരം ഇവര്‍ ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. സംഭവം ഇതിനോടകം തന്നെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. എഎച്ച്പി ജനറല്‍ സെക്രട്ടറി എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഹരി പാലോടാണ് സെറ്റ് പൊളിച്ചുനീക്കിയെന്ന് ഫേസ്ബുക്കില്‍ […]Read More

പൃഥ്വിയും സംഘവും നാട്ടിലെത്തി, സ്വയം കാറോടിച്ച് ക്വാറന്റീൻ കേന്ദ്രത്തിലേക്ക്

കൊറോണാ വ്യാപനവും ലോക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ  ‘ആടുജീവിതം’ ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ  സംവിധായകൻ‍ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും.  ആരോ​ഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ  ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.Read More

ചലചിത്ര-സീരിയല്‍ നടൻ രവി വള്ളത്തോൾ അന്തരിച്ചു

ചലചിത്ര സീരിയല്‍ നടൻ രവി വള്ളത്തോൾ(67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 46 സിനിമകളിലും നൂറിലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ദൂരദർശനിലെ വൈതരണി എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. സ്വാതി തിരുനാളാണ് ആദ്യ സിനിമ. മൃതദേഹം വഴുതക്കാട് ത്രയംബകയിൽ. അടൂർ ഗോപാലകൃഷ്‌ണന്റെ ഏഴു സിനിമകളിൽ രവി ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്. ടി.വി. ചന്ദ്രൻ, എം.പി. സുകുമാരൻ നായർ തുടങ്ങിയവരുടെ ശ്രദ്ധിക്കപ്പെട്ട പല സിനിമകളിലും അഭിനയിച്ചു. മതിലുകൾ, കോട്ടയം കുഞ്ഞച്ചൻ, ഗോഡ് ഫാദർ, വിഷ്ണു ലോകം, സർഗം, കമ്മിഷണർ തുടങ്ങി […]Read More

നടൻ ശശി കലിംഗ അന്തരിച്ചു

പ്രശസ്ത സിനിമ താരം കലിംഗ ശശി (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. വി. ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. കരള്‍ രോഗബാധിതനായി ഏറെനാൾ ചികിത്സയിലായിരുന്നു. നാട്ടിലും വീട്ടിലും ശശി എന്ന അറിയപ്പെട്ടിരുന്ന ചന്ദ്രകുമാറിന് സംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തുനൽകുന്നത്. നാടകം കൂടാതെ നിരവധി ടെലിവിഷൻ സീരിയലുകളിലും മുൻഷി എന്ന പരമ്പരയിലും അഭിനയിച്ചു. പ്രാഞ്ചിയേട്ടൻ ആൻഡ് ദ് സെയ്ന്റ്, പുലിമുരുകൻ, കസബ, ആമേൻ, അമർ അക്ബർ അന്തോണി, ഇന്ത്യൻറുപ്പി എന്നിവയാണ് […]Read More

ഷെയ്നിന്റെ വിലക്ക് നീക്കി; നാളെ ‘വെയിൽ’ ഷൂട്ടിനെത്തും

നടൻ ഷെയ്ൻ നിഗമിനു നിർമാതാക്കൾ ഏർപ്പെടുത്തിയിരുന്ന വിലക്കു നീങ്ങി. നാളെ മുതൽ വെയിൽ സിനിമയുടെ ചിത്രീകരണം പുനരാരംഭിക്കും. മാർച്ച് 31നു ശേഷം കുർബാനിയിൽ ജോയിൻ ചെയ്യും. സിനിമാ വ്യവസായത്തില്‍ ഏല്ലാവര്‍ക്കും പെരുമാറ്റച്ചട്ടം കൊണ്ടുവരാനും തീരുമാനമായി.  നിർമാതാക്കളുമായുള്ള പ്രശ്‌നം പരിഹരിക്കാൻ നഷ്ട പരിഹാരം നൽകാൻ അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിൽ ധാരണയായിരുന്നു. വെയിൽ, കുർബാനി സിനിമകളുടെ നിർമാതാക്കൾക്ക് മുപ്പത്തിരണ്ട് ലക്ഷം രൂപ നഷ്ടപരിഹാരമായി ഷെയ്ൻ നൽകും. Read More

നിർമാതാവിനോട് ക്ഷമ ചോദിച്ച് ഷെയ്ൻ നിഗം

വിവാദങ്ങളെ തുടർന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ‘വെയിൽ’ സിനിമയുടെ നിർമാതാവ് ജോബി ജോർജിനോടു ക്ഷമ ചോദിച്ചും കരാർ അനുസരിച്ച് ശേഷിക്കുന്ന പ്രതിഫലം ഇല്ലാതെ തന്നെ ചിത്രത്തിൽ അഭിനയിക്കാൻ തയാറാണെന്നും വ്യക്തമാക്കി ഷെയ്ൻ നിഗം കത്തയച്ചു.  പ്രൊഡ്യുസേഴ്സ് അസോസിയേഷനോടു ചർച്ച ചെയ്തു തീരുമാനം അറിയിക്കാമെന്നു ജോബി മറുപടി നൽകി. തെറ്റു പറ്റിയെന്നും ക്ഷമിക്കണമെന്നും സിനിമ പൂർത്തിയാക്കാൻ സഹകരിക്കാമെന്നും കത്തിൽ ഷെയ്ൻ പറയുന്നു. കരാർ പ്രകാരമുള്ള പ്രതിഫലമായ 40 ലക്ഷം രൂപയിൽ ഇനി നൽകാൻ ശേഷിക്കുന്ന 16 […]Read More

മോഹന്‍ലാല്‍ ചിത്രംമരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രംമരയ്ക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണിത്. ഒപ്പം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് മരയ്ക്കാര്‍ ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, സര്‍ജ, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.  തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും. സിനിമയുടെ 75 ശതമാനം […]Read More

ഫഹദ് ഫാസിൽ ‘മാലിക്കി’ൽ 57കാരനായ തുറയിലാശാൻ

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘മാലിക്ക്’. സിനിമയിലെ ഫഹദ് ഫാസിലിന്റെ ലുക്ക് കണ്ട് എല്ലാവരും അമ്പരന്നിരുന്നു. കാരണം വളരെ മെലിഞ്ഞ പ്രകൃതത്തിലുള്ള കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. സിനിമയ്ക്കായി 20 കിലോയോളമാണ് ഫഹദ് കുറച്ചത്. ഭാരം കുറച്ചത് വെറുതെയല്ല. 57 വയസുകാരന്റെ വേഷത്തിലാണ് ഫഹദ് ഫാസിൽ എത്തുന്നത്. തുറയിലാശാനായാണ് ഫഹദ് ഫാസിൽ എത്തുന്നത്. സുലൈമാൻ എന്നാണ് കഥാപാത്രത്തിന്റെ പേര്. തുറയുടെ നായകനായാണ് തുറയിലുള്ളവർ ഇയാളെ കാണുന്നത്. മഹേഷ് നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. […]Read More