കൊച്ചി നഗരത്തിൽ കൂടുതൽ ഇളവുകൾ

കൊച്ചി നഗരത്തിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു. സൂപ്പർ മാർക്കറ്റുകൾ അടക്കം തുറക്കാൻ അനുമതി നൽകി. ഈ പശ്ചാത്തലത്തിൽ ഇടപ്പള്ളി ലുലുമാൾ തുറന്നു. നാല് ആഴ്ചയ്ക്ക് ശേഷമാണ് ലുലു തുറക്കുന്നത്. കളമശ്ശേരി, ഇടപ്പള്ളി മേഖല കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജൂലൈ 13 ന് ലുലുമാൾ അടച്ചിരുന്നു. കളമശേരി മുനിസിപ്പാലിറ്റി ഡിവിഷൻ നമ്പർ 34 കണ്ടെയിന്മെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലുലു മാൾ താത്കാലികമായി അടച്ചത്. വിവരം ലുലു മാൾ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു.Read More

സുരക്ഷാ മുന്നൊരുക്കങ്ങളോടെ മാളുകൾ തുറന്നു

ലോക്ഡൗൺ ഇളവുകളെ തുടർന്ന് നഗരങ്ങളിലെ മാളുകൾ തുറന്നെങ്കിലും ആദ്യദിനം കാര്യമായ തിരക്കനുഭവപ്പെട്ടില്ല. കൃത്യമായ സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് മാളുകൾ തുറന്നത്. ഫുഡ്കോർട്ടും ഷോപ്പുകളും തുറന്നെങ്കിലും തിയറ്ററുകളും കുട്ടികളുടെ കളിസ്ഥലങ്ങളും അടഞ്ഞുകിടക്കുകയാണ്. പ്രവേശനകവാടങ്ങളിൽ താപനില പരിശോധിക്കാനുള്ള സംവിധാനവും അണുനശീകരണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പല ഷോപ്പുകളും ‍ഡിജിറ്റൽ പണമിടപാടു മാത്രമാണു സ്വീകരിക്കുന്നത്. കൃത്യമായ ഇടവേളകളിൽ ഓരോ ഷോപ്പുകളും അണുവിമുക്തമാക്കുന്നുണ്ട്. ഇടപ്പള്ളി ലുലു മാളിൽ ഇന്നലെ രണ്ടായിരത്തോളം പേർ എത്തി. 90 ശതമാനത്തോളം റീട്ടെയിൽ ഷോപ്പുകളും തുറന്നു. ഒബ്റോൺ മാളിൽ 90 ശതമാനത്തോളം ഷോപ്പുകളും തുറന്നു. […]Read More

മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതൽ

സംസ്ഥാനത്തെ മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതൽ തുറന്നു പ്രവർത്തിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. റസ്റ്ററന്റുകളിൽ ഇരുന്നു കഴിക്കാം. എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സ്ഥാപനങ്ങൾ തുറക്കുന്നതിന് മുൻപ് അവ അണുവിമുക്തമാക്കണം. മാളുകളിൽ വിസ്തീർണം അനുസരിച്ച് ഒരു സമയം എത്രപേർ എന്നു തീരുമാനിക്കണം. ലിഫ്റ്റുകളില്‍ ഓപ്പറേറ്റർമാരുണ്ടാകണം. ഗോവണിപ്പടികളിൽ പിടിച്ചു കയറരുത്. മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുത്. റസ്റ്ററൻറുകൾ തുറന്ന് ആളുകൾക്ക് അകത്തിരുന്ന് ആഹാരം കഴിക്കാം. ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കണം. ജീവനക്കാരുടെ താപനില പരിശോധിക്കണം. […]Read More