മരടിൽ സുപ്രീം കോടതി നിർദേശ പ്രകാരം പൊളിച്ച ഫ്ലാറ്റുകളിലെ ഉടമകൾക്കു ശരാശരി 46.62 ലക്ഷം രൂപ തിരികെ ലഭിക്കും. നേരത്തേ ലഭിച്ച 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരവും ചേർത്താണു ഈ തുക. ഇടക്കാല നഷ്ടപരിഹാരത്തിനു പുറമേ ശരാശരി 21.62 ലക്ഷം രൂപ കൂടി ഫ്ലാറ്റ് ഉടമകൾക്ക് അനുവദിക്കാൻ ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായ സമിതി തീരുമാനിച്ചു. 244 ഫ്ലാറ്റ് ഉടമകൾക്കാണു തുക ലഭിക്കുക. ഫ്ലാറ്റ് ഉടമകൾ ബിൽഡർമാർക്കു നൽകിയ തുകയുടെ രേഖകൾ പരിശോധിച്ചതിനു ശേഷമാണു […]Read More
മരടിൽ സുപ്രീംകോടതി നിർദേശപ്രകാരം പൊളിച്ച ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങളിൽനിന്നു കട്ടകളുണ്ടാക്കാൻ തുടങ്ങി. കോൺക്രീറ്റ് അവശിഷ്ടങ്ങൾ വാങ്ങിയ പ്രോംപ്റ്റ് എന്റർപ്രൈസസാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇതിൽനിന്ന് കട്ടകൾ നിർമിച്ചത്. ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനു കുറച്ചു കട്ടകൾ തയാറാക്കി പരിശോധിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഏതാനും ലോഡ് കോൺക്രീറ്റ് അവശിഷ്ടം ക്രഷറിലെത്തിച്ചു പൊടിച്ചാണ് മുക്കാൽ ഇഞ്ച് കനമുള്ള മെറ്റൽ, കാൽ ഇഞ്ച് കനമുള്ള മെറ്റൽ, എം സാൻഡ് എന്നീ ഉൽപന്നങ്ങൾ ഒരുക്കിയത്. കാൽ ഇഞ്ച് കനമുള്ള മെറ്റൽ ഉപയോഗിച്ചാണ് കെട്ടിട നിർമാണത്തിനുള്ള കട്ടകൾ ഉണ്ടാക്കുന്നതെന്നു […]Read More
മരടിലെ പൊളിച്ച ഫ്ലാറ്റുകളിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ മാനദണ്ഡങ്ങൾ പാലിക്കാത്തതിനു നഗരസഭയ്ക്കും കരാറുകാർക്കും ദേശീയ ഹരിത ട്രൈബ്യൂണൽ സംസ്ഥാന മേൽനോട്ട സമിതിയുടെ ശാസന. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിക്കാത്ത സ്ഥലത്തേക്ക് അവശിഷ്ടങ്ങൾ നീക്കിയതിനു കരാറുകാരെ യോഗത്തിലേക്കു വിളിച്ചു വരുത്തി വിശദീകരണം തേടി. അവശിഷ്ട നീക്കം വിലയിരുത്താൻ ചേർന്ന യോഗത്തിൽ മരട് നഗരസഭയെയും കരാറുകാരെയും മേൽനോട്ട സമിതി രൂക്ഷമായി വിമർശിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയാണു കരാർ എടുത്ത കമ്പനികളുടെ പ്രവർത്തനമെന്നും ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നും […]Read More
മരടിൽ നിയന്ത്രിത സ്ഫോടനത്തിൽ തകർത്ത 4 ഫ്ലാറ്റുകളുടെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ തിങ്കളാഴ്ച മുതൽ നീക്കി തുടങ്ങും. നേരത്തേ നിശ്ചയിച്ച യാഡിലേക്കു തന്നെയാകും അവശിഷ്ടങ്ങൾ നീക്കുകയെന്നും ഇതിൽ അവ്യക്തതയില്ലെന്നും കരാറുകാരായ പ്രോംപ്റ്റ് എന്റർപ്രൈസസ് അറിയിച്ചു. അവശിഷ്ടങ്ങളിൽ നിന്നു കോൺക്രീറ്റും കമ്പിയും വേർതിരിക്കുന്ന ജോലി പുരോഗമിക്കുകയാണ്. കോൺക്രീറ്റ് പൊടിച്ച് എം സാൻഡാക്കി മാറ്റുന്നതിനുള്ള റബിൾ മാസ്റ്റർ മൊബൈൽ ക്രഷർ 5 ദിവസത്തിനകം എത്തിക്കും. കോൺക്രീറ്റ് യാഡിലേക്കു നീക്കിയതിനു ശേഷമാണു യന്ത്രം ഉപയോഗിച്ചു പൊടിക്കുക. യാഡിനു മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി […]Read More
ഫ്ലാറ്റ് പൊളിക്കൽ പൂർത്തിയായ ശേഷമുള്ള ആദ്യ ദിനം മരട് സംഘർഷഭരിതം. കോൺക്രീറ്റ് അവശിഷ്ടങ്ങൾ പൊടിച്ചു നീക്കിത്തീരുന്നതുവരെ മാസ്ക് ധരിച്ചു നടക്കേണ്ട ഗതികേടിലാണു മരടുകാർ. നിയന്ത്രിത സ്ഫോടനത്തിനു ശേഷം 4 ഫ്ലാറ്റുകളുടെയും പരിസരം പൊടിയിൽകുളിച്ചു നിൽക്കുകയാണ്. കാറ്റിൽ പൊടിപടലങ്ങൾ വീടുകളിലെത്തുന്നു. പല വീടുകളിലും വിരൽവണ്ണത്തിൽ പൊടിയടിഞ്ഞിട്ടുണ്ട്. കഴുകി വൃത്തിയാക്കിയും തുടച്ചു നീക്കിയും മടുത്തെന്നു വീട്ടമ്മമാർ പരാതിപ്പെടുന്നു. സ്ഫോടനശേഷം റോഡുകളും വീടുകളും വെള്ളം ചീറ്റിച്ചു കഴുകും എന്നുള്ള അധികൃതരുടെ വാഗ്ദാനം പാലിക്കപ്പെടാത്തതിന്റെ കലിപ്പിലായിരുന്നു ഇന്നലെ നാട്ടുകാരിൽ പലരും. 11നു പൊളിച്ച […]Read More
തീരപരിപാലനനിയമം ലംഘിച്ച് മരടിൽ പണിത നാലുഫ്ലാറ്റും നിലംപൊത്തി. സമീപത്ത് കാര്യമായ ഒരു പരിക്കുമേൽപ്പിക്കാതെ. ഇതോടെ സുപ്രീംകോടതി വിധി പൂർണമായി നടപ്പായി. കൃത്യതയാർന്ന ആസൂത്രണത്തിന്റെയും നടപ്പാക്കലിന്റെയും വിജയംകൂടിയായി ഈ പൊളിക്കൽ. ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ, ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ളാറ്റുകൾ തലയുയർത്തിനിന്ന സ്ഥലത്ത് ഇപ്പോൾ കോൺക്രീറ്റ് കൂനമാത്രം. ഞായറാഴ്ച രാവിലെ 11.02-നായിരുന്നു ജെയിനിന്റെ അന്ത്യം. ഉച്ചയ്ക്ക് കൃത്യം രണ്ടരയ്ക്ക് ഗോൾഡൻ കായലോരവും വീണു. കേവലം ഒമ്പത് സെക്കൻഡിൽ. തൊട്ടടുത്തുള്ള അങ്കണവാടിയുടെ രണ്ട് ജനൽച്ചില്ലുകൾ പൊട്ടി. കായലിലെ […]Read More
കൊച്ചി മരടിലെ ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്തുമ്പോൾ 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ ഏർപ്പെടുത്തും. സ്ഫോടനം നടക്കുന്നതിന് 2 മണിക്കൂർ മുൻപു മുതൽ, സ്ഫോടന ശേഷം സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നതു വരെയാണു നിരോധനാജ്ഞയെന്ന് കലക്ടർ എസ്. സുഹാസ് പറഞ്ഞു. മരടിലെ ഫ്ലാറ്റുകളിലെ നിയന്ത്രിത സ്ഫോടന ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, സബ് കലക്ടർ സ്നേഹിൽകുമാർ സിങ് തുടങ്ങിയവർ പങ്കെടുത്തു. 11ന് നടക്കുന്ന സ്ഫോടനത്തിനു മുന്നോടിയായി 10ന് മോക്ക് […]Read More
തീര പരിപാലന നിയമം ലംഘിച്ചു നിർമിച്ച വലിയ കെട്ടിടങ്ങളുടെ എണ്ണത്തിൽ കൊച്ചി കോർപറേഷനും മരട് നഗരസഭയും മുന്നിൽ. കൊച്ചി നഗരസഭയിൽ 93 അനധികൃത കെട്ടിടങ്ങളുണ്ടെന്ന് വെബ്സൈറ്റിൽ പറയുന്നു.മരട് മുനിസിപ്പാലിറ്റിയിൽ 41 കെട്ടിടങ്ങളുണ്ട്, പക്ഷേ രണ്ടിടത്തും കെട്ടിടങ്ങളുടെ പട്ടിക നൽകിയിട്ടില്ല. മരട് മുനിസിപ്പാലിറ്റിയിലെ 4 വൻകിട ഫ്ലാറ്റുകൾ പൊളിച്ചുനീക്കാനുള്ള കർശന ഉത്തരവിനു പിന്നാലെ സംസ്ഥാനത്തെ തീരപരിപാലന ലംഘനത്തിന്റെ മുഴുവൻ കണക്കും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയാറാക്കിയ പട്ടിക സമാഹരിച്ച് ജില്ലാ ലിസ്റ്റ് കഴിഞ്ഞദിവസം […]Read More
കൊച്ചി ∙ മരടിൽ സുപ്രീംകോടതി നിർദേശ പ്രകാരം പൊളിക്കുന്ന ഫ്ലാറ്റുകളിൽ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സമയം നിശ്ചയിച്ചു. നാല് ഫ്ലാറ്റുകളിലെ അഞ്ചു ടവറിനായി 95 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കും. സ്ഫോടന സമയം ∙കുണ്ടന്നൂർ എച്ച്2ഒ ഹോളിഫെയ്ത്: ജനുവരി 11, രാവിലെ 11.00 ∙നെട്ടൂർ ആൽഫ സെറീൻ: ജനുവരി 11, രാവിലെ 11.30 ∙ നെട്ടൂർ ജെയിൻ കോറൽ കോവ്: ജനുവരി 12, രാവിലെ 11.00 ∙ കണ്ണാടിക്കാട് ഗോൾഡൻ കായലോരം: ജനുവരി 12, ഉച്ചയ്ക്ക് […]Read More
മരട് ഫ്ലാറ്റ് പൊളിക്കൽ പണികൾ തുടരുന്നതിനിടെ നെട്ടൂർ ‘ആൽഫ’ ഫ്ലാറ്റിന് സമീപത്തെ ഒരു വീടിനും അൻപതോളം വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന ഖദീജത്തുൽ കുബ്റ ഇസ്ലാമിക് കോംപ്ലക്സിനും വിള്ളൽ വീണു. ഫ്ലാറ്റിന് സമീപമുള്ള നെടുംപിള്ളിൽ സുഗുണാനന്ദന്റെ വീടിനാണ് വിള്ളൽ. ഇരുനില വീടിന്റെ മുകൾനിലയിലെ മൂന്ന് മുറികളിൽ ഭിത്തിയിലും സീലിങ്ങിലും തലങ്ങും വിലങ്ങുമായി നിരവധി വിള്ളലുകളുണ്ടായി. ഇസ്ലാമിക് കോംപ്ലക്സിന്റെ മൂന്നാംനിലയിലെ കുളിമുറിക്ക് വിള്ളൽവീണ് ഭിത്തിയും ടൈൽസും വിണ്ടുകീറി. നാലാം നിലയിൽ 30 വിദ്യാർഥികൾ കിടന്നുറങ്ങുന്ന വലിയ ഹാളിന് മൂന്ന് വിള്ളലുകളുണ്ടായി. […]Read More