സംവിധായകനും അഭിനേതാവും നിർമ്മാതാവുമായ രഞ്ജി പണിക്കരുടെയും അനിറ്റയുടെയും മകൻ നിഖിൽ വിവാഹിതനായി. ചെങ്ങന്നൂർ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ്. ആറന്മുള ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങായിരുന്നു. നടനും ചലച്ചിത്ര പ്രവർത്തകനുമാണ് നിഖിൽ. നിഖിലിന്റെ ഇരട്ടസഹോദരനായ നിഥിൻ രഞ്ജി പണിക്കർ, കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയിരുന്നു. കലാമണ്ഡലം ഹൈദരാലി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേയ്ക്കും നിഖിൽ ചുവടുവച്ചിരുന്നു. Read More
നടൻ ചെമ്പൻ വിനോദ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ വിവാഹിതനായ വിവരം താരം പുറത്തുവിട്ടത്. സൈക്കോളജിസ്റ്റാണ് മറിയം. ആഷിക്ക് അബു, വിജയ് ബാബു, ആൻ അഗസ്റ്റിൻ, അനുമോൾ, രഞ്ജിത് ശങ്കർ തുടങ്ങി നിരവധി താരങ്ങൾ ആശംസകളുമായി എത്തി. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് ചലച്ചിത്രമേഖലയിലേക്ക് കടന്നുവന്നത്. ട്രാൻസ്, ബിഗ് ബ്രദർ എന്നിവയാണ് താരത്തിന്റേതായി ഈ വർഷം റിലീസ് ചെയ്ത ചിത്രങ്ങൾ.Read More
നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. മരട് മണപ്പാട്ട്പറമ്പിൽ മോഹനന്റെയും സുനിതയുടെയും മകൾ അഞ്ജലിയാണ് വധു. എരൂർ അയ്യമ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാസ്ക് ധരിച്ചാണ് ഇവർ വിവാഹത്തിനെത്തിയത്. മമ്മൂട്ടി, മോഹൻലാൽ, ജയസൂര്യ അടക്കമുള്ള സിനിമ താരങ്ങൾ വിഡിയോ കോളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ആശംസകൾ അറിയിച്ചു. വിവാഹ ചെലവുകൾക്കായി കരുതിയിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. എം. സ്വരാജ് എംഎൽഎ ചെക്ക് ഏറ്റുവാങ്ങി. 6 മാസം […]Read More
ഏഴു സുന്ദരരാത്രികളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. കുടുംബാഗംങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ അതീവ ലളിതമായിരുന്നു. സെറ്റുസാരിയും സിമ്പിൾ ആഭരണങ്ങളും അണിഞ്ഞു സുന്ദരിയായി പാർവതി തിളങ്ങി. ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികളിലൂടെയാണ് പാർവതി അഭിനയരംഗത്തേക്ക് വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം സോഷ്യമീഡിയയിൽ പങ്കുവച്ചിരുന്നു.Read More
പഴയകാല നടി കാര്‍ത്തികയുടെ മകന് വിഷ്ണു വിവാഹിതനായി. പൂജയാണ് വധു. അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ കാര്‍ത്തികയുടെ സുഹൃത്തുക്കളും വിവാഹത്തിനെത്തിയിരുന്നു. നടന് വിനീതാണ് വധൂവരന്മാര്ക്ക് ഒപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. 80കളിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു കാര്‍ത്തിക. ഒരു പൈങ്കിളി കഥ എന്ന ചിത്രത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തെത്തിയ കാര്‍ത്തിക പത്മരാജന് സംവിധാനം ചെയ്ത ദേശാടനക്കിളി കരയാറില്ല എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കരിയിലക്കാറ്റ് പോലെ , സന്മനസ്സുള്ളവര്ക്ക് സമാധാനം, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നീയെത്ര ധന്യ, […]Read More