മിത്രോം ആപ് ഗൂഗിൾ നീക്കം ചെയ്തു

പാക്കിസ്ഥാൻ ബന്ധം ആരോപിക്കപ്പെട്ടിരുന്ന മിത്രോം ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്തു. ടിക് ടോക്കിന്റെ ഇന്ത്യൻ പതിപ്പായാണ് മിത്രോം അറിയപ്പെട്ടിരുന്നത്. എന്നാൽ, ആപ്പില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സ്പാമും പ്രവർത്തന നയങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് നീക്കം ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ നയമനുസരിച്ച് ഒരു ആപ്ലിക്കേഷൻ മറ്റൊന്നിന്റെ പകർപ്പാകരുത്. ഇതോടൊപ്പം തന്നെ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുകയും വേണം. ടിക് ടോക്കിന്റെ തനിപകർപ്പാണ് മിത്രോം ആപ്ലിക്കേഷൻ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് […]Read More

മിത്രോം ആപ്പിനെതിരെ വ്യാപക പരാതി

കഴിഞ്ഞ ദിവസങ്ങളിൽ പ്ലേ സ്റ്റോറിൽ വൻ ജനപ്രീതി നേടിയ മിത്രോം ആപ്പിനെതിരെ വ്യാപക പരാതി. ചൈനീസ് ടിക് ടോക്കിനെതിരെ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് പിറവിയെടുത്ത ആപ്പെന്ന് അവകാശപ്പെടുന്ന മിത്രോം പാക്കിസ്ഥാനിൽ നിന്ന് വന്നതാണെന്നാണ് ആരോപണം. പാക്കിസ്ഥാൻ സോഫ്റ്റ്‌വെയർ ഡെവലപ്പർ ക്യുബോക്‌സസിൽ നിന്ന് വാങ്ങിയതാണ് മിത്രോം ആപ്പിന്റെ കോഡ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  മിത്രോം ആപ്ലിക്കേഷൻ യഥാർഥത്തിൽ ഒരു പാക്കിസ്ഥാൻ കമ്പനി സൃഷ്ടിച്ചതാണെന്നും ടിക്ടിക് ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പകർപ്പാണിതെന്നുമാണ് ആരോപണം. ടിക്ടിക് ആപ്ലിക്കേഷൻ നിർമിച്ച ക്യുബോക്സസിന്റെ സ്ഥാപകനും സിഇഒയുമായ […]Read More