ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ഒരു നീക്കത്തിലൂടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ പിൻവലിച്ചു. ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഇത് സംബന്ധിച്ച് വ്യക്തതയ്ക്കായി ദേശീയ മാധ്യമങ്ങൾ പേടിഎമ്മിനെ സമീപിച്ചെങ്കിലും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ‘ഇന്ത്യയിലെ ഞങ്ങളുടെ പ്ലേസ്റ്റോർ ചൂതാട്ട നയങ്ങൾ മനസിലാക്കുക’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച ഗൂഗിൾ ബ്ലോഗ് പോസ്റ്റുചെയ്തിരുന്നു. ഇന്ത്യയിൽ ചൂതാട്ടത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന അത്തരം ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നുണ്ട് ബ്ലോഗിൽ. ‘ഞങ്ങളുടെ ഉപയോക്താക്കൾക്ക് സുരക്ഷിത സേവനം […]Read More
ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും. സുരക്ഷ കണക്കിലെടുത്ത് ചില ആപ്പുകൾക്ക് നേരത്തെ തന്നെ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രാലയം അറിയിച്ചു. ചില ആപ്പുകൾ വിവരം ചോർത്തുന്നതായും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ആപ്പുകൾ നിരോധിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. […]Read More
അതിർത്തിയിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ. ഷെയർ ഇറ്റ്, യുസി ബ്രൗസർ, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനർ, എക്സെൻഡർ, ഡിയു റെക്കോർഡർ തുടങ്ങിയവ ഉൾപ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പ്രതിരോധ സംവിധാനത്തിനും ദേശസുരക്ഷയ്ക്കും ക്രമസമാധാനത്തിനും വെല്ലുവിളി ഉയർത്തുന്നുവെന്നു ചൂണ്ടിക്കാട്ടിയാണു ആപ്പുകൾ നിരോധിച്ചതെന്നു സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. ജൂൺ 15നു ലഡാക്കിൽ നടന്ന ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ […]Read More
പാക്കിസ്ഥാൻ ബന്ധം ആരോപിക്കപ്പെട്ടിരുന്ന മിത്രോം ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്തു. ടിക് ടോക്കിന്റെ ഇന്ത്യൻ പതിപ്പായാണ് മിത്രോം അറിയപ്പെട്ടിരുന്നത്. എന്നാൽ, ആപ്പില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സ്പാമും പ്രവർത്തന നയങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് നീക്കം ചെയ്തിരിക്കുന്നത്. ഗൂഗിളിന്റെ നയമനുസരിച്ച് ഒരു ആപ്ലിക്കേഷൻ മറ്റൊന്നിന്റെ പകർപ്പാകരുത്. ഇതോടൊപ്പം തന്നെ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുകയും വേണം. ടിക് ടോക്കിന്റെ തനിപകർപ്പാണ് മിത്രോം ആപ്ലിക്കേഷൻ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് […]Read More
കഴിഞ്ഞ ദിവസങ്ങളിൽ പ്ലേ സ്റ്റോറിൽ വൻ ജനപ്രീതി നേടിയ മിത്രോം ആപ്പിനെതിരെ വ്യാപക പരാതി. ചൈനീസ് ടിക് ടോക്കിനെതിരെ മത്സരിക്കാൻ ഇന്ത്യയിൽ നിന്ന് പിറവിയെടുത്ത ആപ്പെന്ന് അവകാശപ്പെടുന്ന മിത്രോം പാക്കിസ്ഥാനിൽ നിന്ന് വന്നതാണെന്നാണ് ആരോപണം. പാക്കിസ്ഥാൻ സോഫ്റ്റ്വെയർ ഡെവലപ്പർ ക്യുബോക്സസിൽ നിന്ന് വാങ്ങിയതാണ് മിത്രോം ആപ്പിന്റെ കോഡ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മിത്രോം ആപ്ലിക്കേഷൻ യഥാർഥത്തിൽ ഒരു പാക്കിസ്ഥാൻ കമ്പനി സൃഷ്ടിച്ചതാണെന്നും ടിക്ടിക് ആപ്ലിക്കേഷന്റെ പരിഷ്കരിച്ച പകർപ്പാണിതെന്നുമാണ് ആരോപണം. ടിക്ടിക് ആപ്ലിക്കേഷൻ നിർമിച്ച ക്യുബോക്സസിന്റെ സ്ഥാപകനും സിഇഒയുമായ […]Read More
ബവ് ക്യൂ ആപ്പ് ഇന്ന് തയാറാകും. ഉച്ച കഴിഞ്ഞ് പ്ലേ സ്റ്റോറിലെത്തുമെന്നാണ് കമ്പനി നൽകുന്ന വിശദീകരണം. മദ്യവിതരണത്തിന്റെ തയാറെടുപ്പുകൾ വിശദീകരിക്കാൻ 3.30ന് എക്സൈസ് മന്ത്രി പത്രസമ്മേളനം വിളിച്ചു. മദ്യവിൽപ്പന നാളെ മുതൽ ആരംഭിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യം വാങ്ങാൻ ടോക്കൺ ലഭ്യമാക്കുന്നതിനുള്ള ബവ്റിജസ് കോർപറേഷന്റെ ‘ബവ് ക്യൂ’ മൊബൈൽ ആപ്ലിക്കേഷന്‍ ഒടുവിൽ ഗൂഗിളിന്റെ അനുമതി ലഭിച്ചതോടെയാണ് സർക്കാർ തീരുമാനം. ഒരു മണിക്കൂറിൽ ഒരു കൗണ്ടറിൽനിന്ന് 50 പേർക്കു മദ്യം വിതരണം ചെയ്യാൻ കഴിയുമെന്ന് അധികൃതർ പറയുന്നു. […]Read More
ഓണ്‍ലൈനായി മദ്യം ബുക്ക് ചെയ്യുന്നതിനുള്ള ബെവ് ക്യൂ ആപ്പിന് ഗൂഗിള്‍ അനുമതി നല്കി. നാളെയോ മറ്റന്നാളോ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. ഏറെ നാളായി കാത്തിരിക്കുന്ന ആപ്പിന് ഇന്ന് രാവിലെയോട് കൂടിയാണ് അനുമതി നല്‍കിയതായി ഗൂഗിള്‍ അറിയിച്ചത്. ട്രയലുകൾക്കുശേഷം മദ്യവിതരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബവ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും ഉപയോഗിക്കുന്ന ആളുടെ പിന്‍കോഡ് […]Read More
മദ്യശാലകളിലെ ഓൺലൈൻ ക്യൂ സംവിധാനത്തിനുള്ള ആപ്പ് വികസിപ്പിക്കാനുള്ള കരാർ കൊച്ചിയിലെ സ്റ്റാർട്ടപ്പ് കമ്പനിയായ ഫെയർ കോഡിന് നൽകിയേക്കും. എത്ര സമയത്തിനകം ആപ്പ് തയാറാക്കാൻ കഴിയും, എന്തെല്ലാം സൗകര്യങ്ങൾ ഏർപ്പെടുത്താൻ കഴിയും തുടങ്ങിയ കാര്യങ്ങൾ ബവ്റിജസ് എംഡി സ്പർജൻ കുമാർ കമ്പനി പ്രതിനിധികളുമായി ചർച്ച ചെയ്തു. എത്രയും വേഗം ആപ്പ് തയാറാക്കി നൽകണമെന്ന നിർദേശമാണ് ബവ്കോ മുന്നോട്ടു വച്ചത്. ശനിയാഴ്ച നടക്കുന്ന തുടർ ചർച്ചയിൽ ആപ്പ് എന്നു തയാറാക്കി നൽകാമെന്ന കാര്യം കമ്പനി പ്രതിനിധികൾ അറിയിക്കും. അതിനുശേഷം കരാർ […]Read More
കോവിഡ് 19 രോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മൊബൈൽ ആപ് പുറത്തിറക്കി സർക്കാർ. GoK Direct എന്ന പേരിലുള്ള അപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കിയത്. കോവിഡ് 19നെ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് മൊബൈൽ ആപ്. നിരീക്ഷണത്തിൽ കഴിയുന്നവർ, യാത്ര ചെയ്യുന്നവർ, വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർ, പൊതുജനങ്ങൾ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ളവർക്ക് GoK Direct ലൂടെ വിവരങ്ങൾ ലഭ്യമാകും. ഇന്റർനെറ്റ് ഇല്ലാത്ത ഫോണുകളിലും ടെക്സ്റ്റ് മെസേജ് സംവിധാനത്തിലൂടെ വിവരങ്ങൾ ലഭ്യമാക്കും. […]Read More