കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്

കേരളത്തിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ്. നേരത്തെ ജൂൺ 5നു മാത്രമെ കാലവർഷമെത്തൂ എന്നായിരുന്നു പ്രവചനം. രാജ്യത്താകെ നാല് മാസത്തോളം നീണ്ടു നിൽക്കുന്ന മഴക്കാലത്തിനാണ് ഇതോടെ തുടക്കമാകുന്നതെന്നു കാലാവസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹൻപത്ര അറിയിച്ചു. അതേസമയം, കേരളത്തിനും ലക്ഷദ്വീപിനുമിടയില്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം തീവ്രമാകുന്നുണ്ട്. ചുഴലിക്കാറ്റായി മാറുന്ന ന്യൂനമര്‍ദം ബുധനാഴ്ച വൈകിട്ടോടെ വടക്കന്‍ മഹാരാഷ്്ട്രയക്കും തെക്കന്‍ ഗുജറാത്തിനും ഇടയ്ക്ക് കരയിലെത്തുമെന്നാണ് സൂചന. കേരളത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നെയ്യാർ, അരുവിക്കര സംഭരണികളുടെ ഷട്ടറുകൾ […]Read More