ബ്യൂട്ടി പാർലറിലെ കൊലപാതകം: പ്രതി സെക്കന്തരാബാദിൽ പിടിയിൽ

കാക്കനാട് തെങ്ങോടിലെ വാടക വീട്ടിൽ മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധറിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ടാറ്റൂ ആർട്ടിസ്റ്റ് ചണ്ഡിരുദ്രയെ സെക്കന്ദരാബാദിൽ നിന്നു കേരള പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലർച്ചെയോടെ പ്രതിയെ ഇവിടെ എത്തിക്കും. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ട നിലയിൽ വിജയിന്റെ മൃതദേഹം കാണപ്പെട്ടത്. സെക്കന്ദരാബാദ് സ്വദേശിയായ വിജയിന്റെ നാട്ടുകാരനും സുഹൃത്തുമാണ് പിടിയിലായ ചണ്ഡിരുദ്ര. ഇടച്ചിറയിലെ ബ്യൂട്ടിപാർലറിൽ മേക്കപ്പ് ആർട്ടിസ്റ്റ് കം മാനേജരായി ജോലി ചെയ്യുകയായിരുന്ന വിജയിനെ കാണാനെത്തിയ ചണ്ഡിരുദ്ര രാത്രി വാടക വീട്ടിൽ വിജയിനൊപ്പം താമസിച്ചിരുന്നു.  […]Read More

ദേഹമാസകലം കുത്തേറ്റ നിലയിൽ കലൂർ സ്വദേശിനിയുടെ മൃതദേഹം തേയില തോട്ടത്തിൽ

ആൺസുഹൃത്ത് കൊലപ്പെടുത്തിയ കലൂർ സ്വദേശിനി ഇവയുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട്ടിലെ വരട്ടപ്പാറയിൽ തേയിലത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. ഇവയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായ നെട്ടൂർ സ്വദേശി സഫർ ഷായുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദേഹമാസകലം കുത്തുകളേറ്റ നിലയിലാണ് മൃതദേഹം. ചൊവ്വാഴ്ചയാണ് ഇവയെ കാണാനില്ലെന്ന പരാതിയിൽ സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കലൂർ ഭാഗത്തു നിന്ന് ഒരു പെൺകുട്ടിയെ കാണാനില്ലെന്ന വിവരം ചാലക്കുടി പൊലീസിനു ലഭിച്ചിരുന്നു. അവിടെ നിന്നൊരു കാറിൽ പെൺകുട്ടിയും യുവാവും പോയെന്ന വിവരവും ലഭിച്ചു. കാറിന്റെ നമ്പർ […]Read More