സംഗീത പരിപാടി വിവാദം: വിറ്റത് നാലിലൊന്ന് ടിക്കറ്റുകൾ മാത്രമെന്നു സംഘാടകർ

കേരളപ്പിറവി ദിനത്തിൽ കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ കരുണ സംഗീത പരിപാടിയുടെ നാലിലൊന്നു ടിക്കറ്റുകൾ മാത്രമേ വിറ്റുപോയിരുന്നുള്ളൂ എന്ന് സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ. സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന നാലായിരത്തോളം പേരിൽ മൂവായിരത്തോളം പേരും സൗജന്യ പാസ് ഉപയോഗിച്ചാണു പരിപാടി കണ്ടതെന്നും ഫൗണ്ടേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ഓൺലൈനായി പുറത്തു വിട്ട വിഡിയോയിലാണ് പ്രസിഡന്റ് ബിജിബാൽ, സെക്രട്ടറി ഷഹ്ബാസ് അമൻ, ജോയിന്റ് സെക്രട്ടറിമാരായ ആഷിഖ് അബു, സിത്താര കൃഷ്ണകുമാർ എന്നിവർ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കു മറുപടി […]Read More