എറണാകുളത്ത് മുത്തൂറ്റ് റീജണൽ മാനേജരെയും അസി.മാനേജരെയും ആക്രമിച്ചു

എറണാകുളത്ത് മുത്തൂറ്റ് ഓഫീസിൽ ജോലിക്കെത്തിയ ജീവനക്കാരെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി കേസ്. കടവന്ത്ര ഓഫീസിലെ റീജണൽ മാനേജർ വിനോദ് കുമാർ, അസിസ്റ്റന്റ് മാനേജർ ധന്യ പി. നായർ എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കടവന്ത്ര യൂണിറ്റിന് സമീപത്തു വച്ച് ബൈക്കിലെത്തിയ അക്രമികൾ ഇരുമ്പുവടി കൊണ്ടാണ്‌ അടിച്ചത്. ഇരുവർക്കും മർദനത്തിൽ സാരമായ പരിക്കേറ്റു. വിനോദ് കുമാറിനെ അടിക്കുന്നത് തടയാൻ ശ്രമിക്കവെയാണ് ധന്യ പി. നായർക്ക് മർദനമേറ്റത്. ഇരുവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വിനോദ് കുമാറിന് തലയ്ക്കും തോളിനും പരിക്കേറ്റിട്ടുണ്ട്. ധന്യ […]Read More

മുത്തൂറ്റ് ഫിനാൻസ് എംഡിക്കു കല്ലേറിൽ പരുക്കേറ്റു

മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റിനു കല്ലേറിൽ പരുക്കേറ്റു. ഇന്നലെ രാവിലെ ഒൻപതോടെ, മറൈൻഡ്രൈവിൽ എറണാകുളം റേഞ്ച് ഡിഐജി ഓഫിസിനു സമീപത്തായിരുന്നു കാറിനു നേരെ കല്ലേറ്. ഇടതുവശത്തെ മുൻസീറ്റിൽ ഇരിക്കുകയായിരുന്ന ജോർജ് അലക്സാണ്ടറിനു നേരെ തേങ്ങയേക്കാൾ വലുപ്പമുള്ള കോൺക്രീറ്റ് കഷണം കൊണ്ട് എറിയുകയായിരുന്നു. തലയുടെ പിൻഭാഗത്തു മുറിവുണ്ട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകി. കാറിൽ പിൻസീറ്റിലുണ്ടായിരുന്ന മകനും മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഈപ്പൻ അലക്സാണ്ടറിനു നേരെയും കല്ലേറുണ്ടായി. കാറിന്റെ ഇടതു […]Read More