കാക്കനാട് ആർടി ഓഫിസിലെ AMVI ക്ക് കോവിഡ്; ഓഫിസ് അടച്ചിടാൻ നിർദേശം

കാക്കനാട് ആർടി ഓഫിസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എഎംവിഐ) കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന് രോഗം പകർന്നത് എവിടെ നിന്നാണെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിൽ, ആർടി ഓഫിസ് അടച്ചിട്ട് ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. രോഗം സ്ഥിരീകരിച്ച എഎംവിഐയുടെ ഭാര്യ ആരോഗ്യ പ്രവർത്തകയാണെങ്കിലും ഇവർക്ക് രോഗമില്ലെന്നാണ് വിവരം. അതേസമയം, കലക്ട്രേറ്റിലെ മറ്റു ഓഫിസുകളുടെ തുടർനടപടികളിൽ തീരുമാനം ആയിട്ടില്ല.Read More

ഗവൺമെന്റ് ഓഫ് കേരള ബോർഡ് വച്ച് ഓടിയ GIDAയുടെ കാർ കുടുങ്ങി.

‘ഗവൺമെന്റ് ഓഫ് കേരള’ ബോർഡ് വച്ച് ഓടിയ ജിഡയുടെ കാറും കുടുങ്ങി. ഇന്നലെ കലക്ടറേറ്റ് വളപ്പിലാണ് കാർ മോട്ടർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. പഞ്ചായത്ത് വകുപ്പ് വാടകയ്ക്കെടുത്ത ടാക്സി കാറും ‘ഗവൺമെന്റ് ഓഫ് കേരള’ ബോർഡുമായി പിടിയിലായി. രണ്ടു വാഹനങ്ങളിൽ നിന്നും പിഴ ഈടാക്കും. ബോർഡ് മാറ്റി ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രൻ സ്വന്തം കാറിൽ സർക്കാർ ബോർഡ് വച്ചെന്ന വാർത്തയെ തുടർന്നാണ് ഇത്തരം […]Read More