ടാറിട്ടതിനു പിന്നാലെ റോഡ് ജല അതോറിറ്റി കുത്തിപ്പൊളിച്ചു.

കൊച്ചിയിൽ മാസങ്ങളായി തകർന്നു കിടന്ന റോഡ് ടാറിട്ടതിനു തൊട്ടു പിന്നാലെ വെട്ടിപ്പൊളിച്ച് ജല അതോറിറ്റി. നഗരത്തിലെ ജനത്തിരക്കേറിയ തമ്മനം – പൊന്നുരുന്നി റോഡാണു വെട്ടിപ്പൊളിച്ചത്. ജനങ്ങളെയും കോടതിയെയും വെല്ലുവിളിച്ചാണ് ജല അതോറിറ്റിയുടെ നടപടി. റോഡിന്റെ പകുതിയോളം കയ്യേറി വെട്ടിപ്പൊളിച്ചു. ഇതോടെ ഇന്നു രാവിലെ മുതൽ ഇവിടെ ജനങ്ങൾ റോഡ് ഉപരോധിക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി ജനങ്ങളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കലക്ടർ സ്ഥലത്തെത്തിയാൽ മാത്രമേ ഉപരോധത്തിൽ നിന്നു പിൻമാറൂ എന്ന നിലപാടിലാണ് നാട്ടുകാർ.  കഴിഞ്ഞ എട്ടുമാസമായി ജല അതോറിറ്റി, […]Read More