ആഹ്ലാദത്തിമിർപ്പിൽ പുതുവർഷത്തിന്‌ വരവേല്പ്

ഫോർട്ടുകൊച്ചി പരേഡ് മൈതാനത്ത് തലയുയർത്തി നിന്ന പപ്പാഞ്ഞി പതിനായിരങ്ങൾ സാക്ഷിനിൽക്കേ എരിഞ്ഞമർന്നു… പുതുവർഷത്തിലേക്ക് കടന്ന രാത്രിയിൽ ഫോർട്ടുകൊച്ചി അക്ഷരാർഥത്തിൽ ഇളകിമറിഞ്ഞു. പോയ ആണ്ടിന് വിടനൽകുന്ന പപ്പാഞ്ഞി കത്തിക്കൽ ചടങ്ങിന് സാക്ഷികളാകാൻ ഒട്ടേറെ വിദേശ സഞ്ചാരികളും ഫോർട്ടുകൊച്ചിയിലെത്തിയിരുന്നു. റോഡുകളിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും ആളുകളുടെ ഒഴുക്കിന് കുറവുണ്ടായില്ല. ശോഷിച്ചുപോയ കടപ്പുറത്ത് ചൊവ്വാഴ്ച വൈകീട്ടുതന്നെ തിരക്കായിരുന്നു. റോഡുകളിലെല്ലാം പപ്പാഞ്ഞിയെ സ്ഥാപിച്ച് ജനം ആഘോഷതിമിർപ്പിലായിരുന്നു. എവിടെയും പാട്ടും നൃത്തവുമായി ജനക്കൂട്ടം. എല്ലാ വഴികളിലൂടെയും ജനം ഒഴുകിയെത്തിയതോടെ ഫോർട്ടുകൊച്ചിയിൽ നിന്നുതിരിയാൻ ഇടമില്ലാതായി. കൂറ്റൻ […]Read More

പുതുവർഷം പുലർന്നു

ലോകം മുഴുവൻ പുതുവർഷം ആഘോഷിക്കുന്ന വേളയിൽ എല്ലാ വായനക്കാർക്കും മൈ കൊച്ചി ഓൺലൈൻ ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു പുതിയ കൊല്ലം ആശംസിക്കുന്നു.Read More

പുതുവർഷ രാവിനെ വരവേൽക്കാൻ നഗരത്തിൽ വിവിധ പരിപാടികൾ

പുതുവർഷ രാവിനെ ആഘോഷമാക്കാൻ നഗരത്തിൽ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 7 മുതൽ രാത്രീ 12 വരെ പുതുവത്സര കലാവിരുന്ന് ഒരുക്കുന്നു. ഒക്ടോവിയം ബാൻഡ് ആണ് കലാസന്ധ്യക്ക്‌ നേതൃത്വം നൽകുന്നത്. ഇതോടൊപ്പം മെഗാഷോയും നടത്തുന്നുണ്ട്. പ്രവേശനം സൗജന്യമാണ്. പുതുവര്ഷത്തോടനുബന്ധിച്ചു എറണാകുളം രാജേന്ദ്ര മൈതാനിയിലും വിവിധ പരിപാടികൾ അരങ്ങേറുന്നു. ഇന്നു വൈകുന്നേരം 6 മണി മുതൽ ഇന്സ്പയർ മീഡിയ ഗ്രൂപ്പും ആർട്സ് ഓഫ് […]Read More

പുതുവർഷം പ്രമാണിച്ചു കൊച്ചി മെട്രോ റെയിൽ പുലർച്ചെ വരെ

പുതുവർഷം പ്രമാണിച്ചു കൊച്ചി മെട്രോ റെയിൽ സർവീസുകൾ പുലർച്ചെ വരെ നീട്ടി.നാളെ രാവിലെ 6 ന് ആരംഭിക്കുന്ന സർവീസ് ജനുവരി 1 നു പുലർച്ചെ ഒന്നുവരെയുണ്ടാവും.  പുതുവർഷ ദിനത്തിൽ രാവിലെ 6 നു പതിവു സർവീസ് തുടങ്ങി 2 നു പുലർച്ചെ 1. 30 ന് അവസാനിക്കും. 2 നു രാവിലെ 6 മുതൽ രാത്രി 10 വരെ പതിവുപോലെയാണു സർവീസ്.  3 ന് രാവിലെ 5 നു സർവീസ് ആരംഭിക്കും. 3, 4, 5 തീയതികളിൽ […]Read More