സധൈര്യം മുന്നോട്ട്, പൊതു ഇടം എന്റേതും

കൊച്ചിയുടെ രാത്തെരുവുകളിൽ കൈകോർത്തു പിടിച്ച്, കൊച്ചുവർത്തമാനവും പൊട്ടിച്ചിരികളുമായി പെൺകൂട്ടം. നഗരത്തിൽ മൂന്നു കേന്ദ്രങ്ങളിൽ നടന്ന പെൺനടത്തത്തിൽ കൂട്ടുചേർന്നതു മുന്നൂറോളം പേർ. സ്ത്രീകൾക്കു രാത്രി സുരക്ഷിതയാത്ര എന്ന സന്ദേശവുമായി നിർഭയ ദിനത്തിൽ വനിത ശിശുവികസന വകുപ്പാണു സ്ത്രീകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. ‘പൊതു ഇടം എന്റേതും’ എന്ന സന്ദേശം ഉദ്ഘാഷിച്ചായിരുന്നു ഒത്തു ചേരൽ.  രാത്രി 11ന് നഗരത്തിലെ മൂന്നു കേന്ദ്രങ്ങളിൽനിന്നാണു രാത്രിനടത്തം തുടങ്ങിയത്. പാലാരിവട്ടം, കുന്നുംപുറം, പുന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്നു ചെറുസംഘങ്ങളായി സ്ത്രീകൾ നടന്നു തുടങ്ങി. നടത്തത്തിനെത്തിയ മിക്കവർക്കും […]Read More