ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര.

ഇന്ത്യയ്ക്ക്, ഓസീസിനെതിരായ മൂന്നാം ഏകദിനത്തിലും സമാനമായ ജയത്തോടെ പരമ്പര. ഓസ്ട്രേലിയ ഉയർത്തിയ 287 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ അനായാസം വിജയത്തിലെത്തി. ഓപ്പണർ രോഹിത് ശർമയുടെ സെഞ്ചുറിനേട്ടത്തിന്റെ ആഹ്ലാദത്തിനൊപ്പം ക്യാപ്റ്റൻ വിരാട് കോലിയുടെ സെഞ്ചുറി നഷ്ടത്തിന്റെ ചെറിയ നിരാശയും പേറിയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരത്തിൽ വിജയം തൊട്ടത്. രോഹിത് ശർമ കളിയിലെ കേമനായപ്പോൾ വിരാട് കോലി പരമ്പരയുടെ താരമായി ആദ്യ മത്സരത്തിൽ ഏകദിന ചരിത്രത്തിലെ തന്നെ ഏറ്റവും നാണംകെട്ട […]Read More

മൂന്നാം ഏകദിനത്തിൽ വിജയം ഇന്ത്യയ്ക്കൊപ്പം

കട്ടക്ക് ∙ ഒരു ‘ഫൈനൽ’ പോരാട്ടത്തിന്റെ സകല സമ്മർദ്ദവും കൈമാറി കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തിൽ ഇന്ത്യയും വെസ്റ്റിൻഡീസും ‘കട്ടയ്ക്കു പൊരുതിയ മൂന്നാം ഏകദിനത്തിൽ ഒടുവിൽ വിജയം ഇന്ത്യയ്ക്കൊപ്പം. വെസ്റ്റിൻഡീസ് ഉയർത്തിയ 316 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ടു പന്തുകൾ ബാക്കിനിൽക്കെ ആറു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. തകർപ്പൻ അർധസെഞ്ചുറിയുമായി പൊരുതിയ ക്യാപ്റ്റൻ വിരാട് കോലി നിർണായക നിമിഷത്തിൽ പുറത്തായെങ്കിലും മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ രവീന്ദ്ര ജഡേജ – ഷാർദുൽ താക്കൂർ സഖ്യമാണ് ടീമിന് വിജയം സമ്മാനിച്ചത്. […]Read More