വിലക്കുറവുള്ള വൺപ്ലസ് സ്മാർട്ട്ഫോൺ, വൺപ്ലസ് നോർഡ്

പ്രീമിയം സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ ആദ്യ ‘മിഡിൽ ക്ലാസ്’ ഫോൺ വൺപ്ലസ് നോർഡ് ബുക്കിങ് തുടങ്ങി.  നോർഡ് എന്നാൽ നോർത്ത്. പുരോഗതിയിലേക്കു പോകുന്നു, പുതിയ ദിശാബോധത്തോടെ കുതിക്കുന്നു എന്നൊക്കെ അർഥം വരുത്താൻ ‘നോർത്തി’നു കഴിയും (going north).30,000 രൂപയ്ക്കുമേൽ വിലയുള്ള പ്രീമിയം ഫോൺവിഭാഗത്തിൽ തിളങ്ങിനിന്ന വൺപ്ലസിന്റെ മോഡലുകൾ ഇക്കൊല്ലം അതുക്കുംമേലേ വിലയുള്ള അൾട്രാപ്രീമിയം വിഭാഗത്തിലേക്കുപോയിരുന്നു. 20,000–30,000 രൂപ വിലയുള്ള വിഭാഗത്തിലേക്കു നോക്കുന്ന വലിയൊരു യുവജനക്കൂട്ടത്തെ അവഗണിച്ചങ്ങനെപോയാൽ ശരിയാകില്ലെന്ന് കമ്പനി കൃത്യമായി വിലയിരുത്തി. 8, 8പ്രോ മോഡലുകളുടെ ഹണിമൂൺ […]Read More