ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍ ഡെലിവറി രാത്രി 8 വരെയാക്കി

ഭക്ഷ്യവസ്തുക്കളുടെയും ഹോട്ടലുകളുടെ ടേക്ക് എവെ കൗണ്ടറുകളില്‍നിന്നു പാചകം ചെയ്ത ഭക്ഷ്യവസ്തുക്കളുടെയും  ഓണ്‍ലൈന്‍/ഡോര്‍ ഡെലിവറിയുടെ സമയപരിധി രാത്രി എട്ടു വരെയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകളില്‍നിന്നു പാഴ്‌സൽ വാങ്ങാനുള്ള സമയം വൈകിട്ട് അഞ്ചു വരെ ആയിരിക്കും. ഓണ്‍ലൈന്‍ ഡെലിവറി മാത്രമാണ് രാത്രി എട്ടുവരെ അനുവദിച്ചിരിക്കുന്നത്.  ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ രാത്രി 9 മണിക്കു മുമ്പ് ജോലി അവസാനിപ്പിക്കണം.Read More

കൊച്ചി നഗരത്തിൽ സപ്ലൈകോ ഓൺലൈൻ വഴി വിതരണം

സപ്ലൈകോ കൊച്ചി നഗരത്തിൽ മാർച്ച് 27 മുതൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടു കിലോമീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. […]Read More