കൊച്ചി നഗരത്തിൽ സപ്ലൈകോ ഓൺലൈൻ വഴി വിതരണം

സപ്ലൈകോ കൊച്ചി നഗരത്തിൽ മാർച്ച് 27 മുതൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടു കിലോമീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. […]Read More

വൈദ്യുതി ബിൽ 3000 കടന്നാൽ ഇ പേയ്മെന്റ് മാത്രം

രണ്ടു മാസം കൂടുമ്പോൾ 3,000 രൂപയിലധികം വൈദ്യുതി ബിൽ വരുന്ന ഗാർഹിക ഉപയോക്താക്കൾക്കു ജനുവരി ഒന്നു മുതൽ ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കി കെഎസ്ഇബി. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണിത്. പ്രതിമാസം 1500 രൂപയിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു രണ്ടു മാസത്തെ ബിൽ തുക 3000 രൂപയിലധികം വരും. ഇവർക്കാണു ഡിജിറ്റൽ പേയ്മെന്റ് നിർബന്ധമാക്കിയത്. ഗാർഹികേതര ഉപയോക്താക്കളിൽ പ്രതിമാസം 2000 രൂപയ്ക്കു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കു കഴിഞ്ഞ വർഷം മുതൽ ഡിജിറ്റൽ […]Read More