ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും ഓഫർ പെരുമഴ

പതിവു പോലെ ഉത്സവകാലം ആരംഭിക്കുകയാണെങ്കിലും, കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയുള്ള ഷോപ്പിങ് ഇത്തവണ മുന്‍ വര്‍ഷങ്ങളിലെതിനെ അപേക്ഷിച്ചു കുറയുമെന്ന റിപ്പോര്‍ട്ടുകളില്‍ ആശവച്ചാണ് ഇന്ത്യയിലെ പ്രമുഖ ഇകൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്‌ളിപ്കാര്‍ട്ടും ആമസോണും തങ്ങളുടെ വില്‍പ്പന മേളകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ ദി ഗ്രെയ്റ്റ് ഇന്ത്യന്‍ സെയിലും, ഫ്‌ളിപ്കാര്‍ട്ട് ദി ബിഗ് ബില്ല്യന്‍ ഡേ സെയിലുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം കിഴിവ് ആമസോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഉപകരണങ്ങള്‍ എക്‌സ്‌ചേഞ്ചു ചെയ്യുക വഴി 13,000 രൂപ […]Read More

ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്കാർട്ടും ആമസോണും സർവീസ് തുടങ്ങും

രാജ്യത്തെ ഇകൊമേഴ്‌സ് മേഖല ഏറക്കുറെ പ്രവര്‍ത്തനരഹിതമായിരുന്നു. എന്നാല്‍, ഏപ്രില്‍ 20 മുതല്‍ ഫ്ലിപ്കാർട്ടും ആമസോണും തുടങ്ങി മുന്‍നിര ഇകൊമേഴ്സ് കമ്പനികൾക്കെല്ലാം പ്രവര്‍ത്തനാനുമതി നല്‍കുമെന്ന് മുതിര്‍ന്ന സർക്കാർ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിലവില്‍ ഈ കമ്പനികള്‍ക്ക് ആളുകള്‍ക്ക് അത്യാവശ്യമുള്ള സാധനങ്ങളും, ഭക്ഷണ സാധനങ്ങളും മരുന്നും മാത്രമായിരുന്നു എത്തിച്ചുകൊടുക്കാന്‍ അനുവദിച്ചിരുന്നത്. അതിനാല്‍ ഫ്‌ളിപ്കാര്‍ട്ടും ആമസോണും അടക്കമുള്ള വില്‍പ്പനക്കാര്‍ കുറച്ചു സാധനങ്ങള്‍ മാത്രമാണ് തങ്ങളുടെ വെബ്‌സൈറ്റുകളില്‍ വില്‍പ്പനയ്ക്കു വച്ചിരുന്നത്. മിക്ക സാധനങ്ങള്‍ക്കും ഉള്‍പ്രദേശങ്ങളില്‍ ഡെലിവറിയും ഉണ്ടായിരുന്നില്ല. തങ്ങളുടെ ഡെലിവറി ജോലിക്കാര്‍ക്ക് പല നഗരങ്ങളിലും […]Read More

കൊച്ചി നഗരത്തിൽ സപ്ലൈകോ ഓൺലൈൻ വഴി വിതരണം

സപ്ലൈകോ കൊച്ചി നഗരത്തിൽ മാർച്ച് 27 മുതൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കും എന്ന് ജില്ലാ കളക്ടർ അറിയിച്ചു സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടു കിലോമീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. […]Read More

21 വരെ ബാറും ബിവറേജും ഇല്ല, മദ്യം ഇനി ഓൺലൈൻ വഴി; തീരുമാനം

സംസ്ഥാനത്തെ ബവ്റിജസ് ഔട്ട്‌ലെറ്റുകൾ അടയ്ക്കും. ഇന്നു മുതൽ തുറക്കേണ്ടതില്ലെന്ന് മാനേജർമാരെ അറിയിച്ചു. ഇതോടെ ബവ്റിജസ് കോർപറേഷന്റെ 265 ഔട്ട്‌ലെറ്റുകളും കൺസ്യൂമർ ഫെഡിന്റെ കീഴിലുള്ള 36 ഔട്ട്‌ലെറ്റുകളും അടച്ചിടും. പകരം മദ്യം ഓൺലൈൻ വഴി നൽകാൻ സംവിധാനം ഒരുക്കാനാണ് ആലോചന. തീരുമാനങ്ങൾ ഉടൻ പ്രഖ്യാപിക്കും. എങ്ങനെ ഓണ്‍ലൈന്‍ വഴി മദ്യം എത്തിക്കാം എന്നതിനുള്ള സാധ്യതകളാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്.Read More

സ്മാർട് ഫോണുകൾക്ക് ഇനി ഓഫറുകൾ കിട്ടില്ല, ഇളവുകൾ നിർത്താന്‍ കേന്ദ്ര സർക്കാർ

ഇടത്തരം സ്മാര്‍ട് ഫോണുകള്‍ക്കു പോലും 2,000-3,000 രൂപ ഇളവ് ലഭിച്ചിരുന്നതിനാല്‍ പലരും ഫോണുകള്‍ വാങ്ങാനായി ഓണ്‍ലൈന്‍ സ്ഥാപനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാല്‍, ഓണ്‍ലൈനില്‍ ഇനിയും ഫോണ്‍ ലഭിക്കുമെങ്കിലും ഡിസ്‌കൗണ്ട് ഉണ്ടായേക്കില്ല എന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്. വന്‍ ഡിസ്‌കൗണ്ടില്‍ ഫോണുകളും മറ്റും ഓണ്‍ലൈനില്‍ വിറ്റുകൂടാ എന്ന സർക്കാർ നിബന്ധന പ്രാബല്യത്തില്‍ വരാന്‍ പോകുന്നു. സർക്കാരിന്റെ പുതിയ നീക്കം ഫോണ്‍ നിര്‍മ്മാതാക്കളെയും സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. പലപ്പോഴും ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാതാക്കള്‍ നേരിട്ടാണ് ഓണ്‍ലൈനില്‍ വിലക്കുറവ് സാധ്യമാക്കിയിരുന്നത്. ഇത്തരം നിര്‍മ്മാതാക്കളെ ബഹിഷ്‌കരിക്കാന്‍ ഓഫ്‌ലൈന്‍ കടക്കാര്‍ […]Read More

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും വീണ്ടും ഷോപ്പിങ് ഉത്സവം!!!

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനികളായ ഫ്ലിപ്കാർട്ടും ആമസോണും മറ്റൊരു ചരിത്രം കൂടി കുറിയ്ക്കാൻ പോകുകയാണ്. ജനുവരി 19 മുതൽ 22 വരെ ഓൺലൈൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിൽപനയ്ക്കാണ് ഇവർ ഒരുങ്ങുന്നത്. ‘റിപ്പബ്ലിക് ഡേ സെയിൽ ‘ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ വിൽപ്പനയിൽ മുൻനിര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളെല്ലാം ഉണ്ടാകുമെന്നാണ് അറിയുന്നത്. ആമസോൺ പ്രൈം അംഗങ്ങൾക്ക് ജനുവരി 18 ന് നേരത്തേ പ്രവേശനം ലഭിക്കുന്നതാണ്. ഈ നാല് ദിവസത്തെ വിൽപ്പനയിൽ, ഇ-കൊമേഴ്‌സ് ഭീമൻ “വലിയ സമ്പാദ്യവും പുതിയ […]Read More