മുംബൈ ∙ അനധികൃത പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ എടിഎമ്മുകളില്‍ ഒറ്റത്തവണ പാസ്വേഡ് (ഒടിപി) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ജനുവരി ഒന്നു മുതലാണു പുതിയ രീതി നടപ്പാക്കുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ 10,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കാണു ഒടിപി സംവിധാനം ഏര്‍പ്പെടുത്തുന്നത്. പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലാവും ഒടിപി ലഭിക്കുക. ഈ പാസ്വേഡ് ഒറ്റ ഇടപാടിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. […]Read More