പാലാരിവട്ടം മേൽപാലം പുനർനിർമാണം, ഇന്നു മുതൽ ഗതാഗത നിയന്ത്രണം

പാലാരിവട്ടം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗതാഗത ക്രമീകരണം ഇന്നു രാവിലെ 10 മുതൽ നിലവിൽ വരുമെന്നു സിറ്റി ഡിസിപി ജി. പൂങ്കുഴലി അറിയിച്ചു. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണു നിയന്ത്രണം. ഈ ദിവസങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളും പോരായ്മകളും വിലയിരുത്തിയ ശേഷം മാറ്റങ്ങളോടെ നിയന്ത്രണം പൂർണതോതിൽ നടപ്പാക്കും. എറണാകുളത്തു നിന്ന് കാക്കനാടേക്കു പോകുമ്പോൾ സിവിൽ ലൈൻ റോഡ് വഴി പാലാരിവട്ടം ബൈപാസ് ജംക്‌ഷനിലെത്തി ഇടത്തോട്ടു തിരിഞ്ഞു കുക്കറി റെസ്‌റ്റോറന്റിനു സമീപത്തു നിന്ന് യുടേൺ എടുത്ത് ആലിൻചുവട് വഴി കാക്കനാടേക്ക് പോകണം. ഇതിനു പകരം […]Read More

പാലരിവട്ടം മേൽപാലം പുനർനിർമാണ ജോലികൾ ഇന്നു തുടങ്ങും.

പാലരിവട്ടം മേൽപാലം പുനർനിർമിക്കുന്നതിന്റെ പ്രാരംഭ ജോലികൾ ഇന്നു തുടങ്ങും. പാലത്തിൽ നിന്നു യന്ത്ര സഹായത്തോടെ ടാർ ഇളക്കി മാറ്റുന്ന പണികളാണു രാവിലെ 9 മുതൽ നടക്കുക. ഗതാഗത നിയന്ത്രണം സംബന്ധിച്ചു തീരുമാനമെടുക്കാൻ  ട്രാഫിക് പൊലീസ് സ്ഥലം സന്ദർശിക്കും. പകലും രാത്രിയും ജോലി നടക്കുമെന്നു മന്ത്രി ജി.സുധാകരൻ പറഞ്ഞു. പാലത്തിന്റെ കോൺക്രീറ്റ് അവശിഷ്ടങ്ങൾ റോഡിൽ ഇടില്ല. അത് സൗകര്യപ്രദമായ സ്ഥലത്ത് നിക്ഷേപിക്കും. പൊളിക്കുന്ന ഗർഡറുകൾ ചെല്ലാനത്തു കടൽ ഭിത്തി നിർമാണത്തിനു ഉപയോഗിക്കാനുളള സാധ്യത ആരായണമെന്നു കരാറുകാരായ ഊരാളുങ്കൽ ലേബർ […]Read More

പാലാരിവട്ടം പാലം പുനർനിർമാണത്തിനു സർക്കാരിന്റെ പണം വേണ്ടിവരില്ല !

പാലാരിവട്ടം പുനർനിർമാണത്തിനു സംസ്ഥാന സർക്കാർ ഡൽഹി മെട്രോ റെയിൽ കോർപറേഷനു പണം തരേണ്ടതില്ലെന്ന് ഇതിന്റെ ചുമതല ഏറ്റെടുക്കാമെന്ന് സമ്മതിച്ച ഇ. ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചു. കൊച്ചിയിൽ ഡിഎംആർസി പണിത 4 പാലങ്ങൾ എസ്റ്റിമേറ്റ് തുകയെക്കാൾ കുറഞ്ഞ സംഖ്യക്കു പൂർത്തിയാക്കിയതു കാരണം ബാക്കി വന്ന 17.4 കോടി രൂപ ബാങ്കിലുണ്ട്. അത് ഉപയോഗിച്ച് പാലാരിവട്ടം പാലം നിർമിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ഇന്നലെ വിളിച്ചപ്പോൾ മുഖ്യമന്ത്രിയെയും അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ഇ. ശ്രീധരൻ […]Read More

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സുപ്രീംകോടതി അനുമതി

പാലാരിവട്ടം പാലം പൊളിച്ചു പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ അനുമതി. ഭാരപരിശോധന വേണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജസ്റ്റിസ് ആർ.എഫ്.നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലും പാലം പൊളിച്ച് പണിയാൻ ഉടൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട്‌ നൽകിയ ഇടക്കാല അപേക്ഷയിലുമാണു ജസ്റ്റിസ് ആർ.എഫ്‌.നരിമാൻ അധ്യക്ഷനായ ബെഞ്ച് വാദം കേട്ടത്. പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് […]Read More

പാലാരിവട്ടം പാലം ഇരുചക്ര, ചെറു വാഹനങ്ങൾക്കു തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു

പാലാരിവട്ടം പാലം ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോകൾക്കെങ്കിലും തുറന്നു നൽകണമെന്ന ആവശ്യം ശക്തമാകുന്നു. പാലം പൊളിക്കുന്നതു വരെ കാറുകളും ചെറുവാഹനങ്ങളും കടന്നു പോയാൽ അത്രയും ഗതാഗത തടസം നീങ്ങി കിട്ടുമെന്നു ആന്റി കറപ്ഷൻസ് പീപ്പിൾസ് മൂവ്മെന്റ് ദേശീയ പ്രസിഡന്റ് എം.ആർ.രാജേന്ദ്രൻ നായർ പറയുന്നു.പാലത്തിൽ അടിയന്തരമായി ഭാര പരിശോധന നടത്തുക, ചെറുവാഹനങ്ങൾ കടത്തി വിട്ട് ഗതാഗത കുരുക്ക് പരിഹരിക്കുക, സർക്കാർ പുകമറ സൃഷ്ടിക്കുന്നതു അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  6ന് പാലത്തിലേക്ക് […]Read More