പാർവതി നമ്പ്യാർ വിവാഹിതയായി

ഏഴു സുന്ദരരാത്രികളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച പാർവതി നമ്പ്യാർ വിവാഹിതയായി. വിനീത് മേനോൻ ആണ് വരൻ. കുടുംബാഗംങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്തത്. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ അതീവ ലളിതമായിരുന്നു. സെറ്റുസാരിയും സിമ്പിൾ ആഭരണങ്ങളും അണിഞ്ഞു സുന്ദരിയായി പാർവതി തിളങ്ങി. ലാൽ ജോസ് സംവിധാനം ചെയ്ത ഏഴു സുന്ദര രാത്രികളിലൂടെയാണ് പാർവതി അഭിനയരംഗത്തേക്ക് വരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം  സോഷ്യമീഡിയയിൽ പങ്കുവച്ചിരുന്നു.Read More