പൗരത്വ നിയമത്തിനെതിരെ റാലിയിൽ പങ്കെടുത്തതിന് യുവാവിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചു

പൗരത്വ നിയമത്തിനെതിരെ മഹല്ല് കോ ഓർഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തതിന്റെ പേരിൽ തൊഴിലന്വേഷകനായ യുവാവിനു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിഷേധിച്ചു. സംഭവം അറിഞ്ഞു വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ അടക്കം ഒട്ടേറെയാളുകൾ പ്രതിഷേധവുമായി രാത്രി പൊലീസ് സ്റ്റേഷനിലെത്തി. 20 വർഷത്തിനു ശേഷമാണ് താൻ പൊലീസ് സ്റ്റേഷൻ കയറുന്നതെന്നു പറഞ്ഞ് എംഎൽഎ രോഷാകുലനായതോടെ അന്തരീക്ഷം സംഘർഷഭരിതമായി. അതോടെ പൊലീസ് നിലപാടു മാറ്റുകയും ഇന്നു രാവിലെ പിസിസി നൽകാമെന്നു സമ്മതിക്കുകയും ചെയ്ത് പ്രശ്നം അവസാനിപ്പിച്ചു. അൻവർ സാദത്ത് എംഎൽഎയും […]Read More