പെട്രോള്‍ പമ്പുകളില്‍ സ്റ്റോക്കില്ല; കേരളം ഇന്ധനക്ഷാമത്തിലേക്കോ ?

സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോൾ പമ്പുകളിലും വേണ്ടത്ര സ്റ്റോക്കില്ല. ലോക്ഡൗൺ നീണ്ടാൽ ഇത് അവശ്യ സർവീസുകളെ ബാധിക്കുമെന്നാണ് ആശങ്ക. കുടിശ്ശിക തീർക്കാതെ പമ്പുടമകൾക്ക് പൊതുമേഖല എണ്ണക്കമ്പനികൾ ഇന്ധനം നൽകാൻ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. എന്നാൽ, തങ്ങൾ നിസ്സഹായരാണെന്നും ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം, വില്പനയിൽ ഏകദേശം 95 ശതമാനം ഇടിവുണ്ടായതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നും പെട്രോളിയം ട്രേഡേഴ്‌സ് വെൽഫെയർ ആൻഡ് ലീഗൽ സർവീസ് സൊസൈറ്റി ചെയർമാൻ എ.എം. സജി പറഞ്ഞു.Read More

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം

കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെ ആക്കി. പൊതുഗതാഗത സംവിധാനങ്ങള്‍ നിരോധിക്കുകയും സ്വകാര്യവാഹനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്തിട്ടുള്ള സാഹചര്യം പരിഗണിച്ചും പെട്രോള്‍ പമ്പുകളിലെ ജീവനക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് എറണാകുളം ജില്ലയിലെ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിച്ചതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി. ജില്ലയിലെ പ്രവര്‍ത്തന സമയം രാവിലെ 7 മണി മുതല്‍ വൈകുന്നേരം 7 മണി വരെയാക്കി നിജപ്പെടുത്തിയെങ്കിലും നിയോജകമണ്ഡലം പരിധിയിലും […]Read More

ജില്ലാ ജയിലിന്റെ വക പെട്രോൾ പമ്പും

വാണിജ്യ മേഖലയിലേക്ക് കടന്നു ലാഭം കൊയ്യുന്ന ജില്ലാ ജയിലിന്റെ വക പെട്രോൾ പമ്പും. സീപോർട്ട് എയർപോർട്ട് റോഡിൽ ചിറ്റേത്തുകരയിലെ ജില്ലാ ജയിലിനോടു ചേർന്ന സ്ഥലത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കുന്നത്. തടവുകാരാകും പമ്പിലെ ജീവനക്കാർ. സുരക്ഷാ സന്നാഹങ്ങളോടെയാണ് പമ്പ് തുറക്കുന്നത്. ഐഒസി അധികൃതർ സ്ഥലം സന്ദർശിച്ചു. നടപടികൾ പൂർത്തിയാക്കി അടുത്ത മാസം പെട്രോൾ പമ്പ് ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ജയിൽ വകുപ്പു നടത്തുന്ന സംസ്ഥാനത്തെ രണ്ടാമത്തെ പെട്രോൾ പമ്പാകും ജില്ലാ ജയിലിലേത്. തിരുവനന്തപുരം സെൻട്രൽ ജയിലിനോടനുബന്ധിച്ചു പെട്രോൾ പമ്പ് […]Read More