ലോക്‌ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുത്, ഘട്ടംഘട്ടമായി പിൻവലിക്കണം: മുഖ്യമന്ത്രി

ലോക്‌ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്‌ഡൗണുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളറിയാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ വിളിച്ചപ്പോഴാണ് മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ അഭിപ്രായം വ്യക്തമാക്കിയത്. ലോക്‌ഡൗൺ ഒറ്റയടിക്ക് പിൻവലിക്കരുതെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഹോട്സ്പോട്ടുകളിലും രോഗബാധയുള്ള സ്ഥലങ്ങളിലും കർശന നിയന്ത്രണങ്ങൾ തുടരണം. മറ്റുള്ള സ്ഥലങ്ങളിൽ സാഹചര്യം വിലയിരുത്തി ഇളവുകൾ അനുവദിക്കാമെന്നാണ് സംസ്ഥാനത്തിന്റെ നിർദേശം. സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും സാമ്പത്തിക സഹായത്തിന്റെ കാര്യവും മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു.Read More