പ്ലാസ്റ്റിക് ‘ട്രാപ്പി’ലാക്കും ഓര്മപെടുത്തലായി ഫോർട്ട് കൊച്ചി ബീച്ചിലെ കലാമാതൃക

പ്ലാസ്റ്റിക്കിന്റെ ഭീകരമായ ട്രാപ്പിലാക്കപ്പെട്ട നമ്മുടെ മുഖം കണ്ണാടിയിലൂടെ നോക്കിക്കാണുക. അതെ പ്ലാസ്റ്റിക്ക് മരണമണി മുഴക്കുമ്പോൾ അത് തിരിച്ചറിയാൻ വൈകരുത് എന്ന ഓർമ്മപ്പെടുത്തലാവുകയാണ് ഫോർട്ട് കൊച്ചി ബീച്ചിൽ ഒരുക്കിയിരിക്കുന്ന ‘ ട്രാപ്’ എന്ന കലാമാതൃക. ശാസ്ത്ര ചലച്ചിത്രകാരനായ കെ.കെ.അജികുമാറും ഗായകൻ ബിജു തോമസും ചേർന്നാണ് 1200 ഓളം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചു 25 അടി ഉയരമുള്ള ഈ കലാസൃഷ്ട്ടി നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം 6 പേർക്ക് വീതം പ്ലാസ്റ്റിക്ക് കുപ്പിയുടെ രൂപത്തിലുള്ള പ്രതിഷ്ട്ടപാനത്തിന്റെ ഉള്ളിൽ കയറാൻ കഴിയും. കുപ്പിക്കുള്ളിൽ സ്ഥാപിച്ചിരിക്കുന്ന […]Read More

ജനുവരി ഒന്നുമുതൽ പ്ലാസ്റ്റിക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം എറണാകുളം ജില്ലയിൽ ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പിലാക്കുമെന്ന് കലക്ടർ എസ്. സുഹാസ്. പ്ലാസ്റ്റിക് ഒഴിവാക്കാനായി ജില്ലയിലെ കുടുംബ ശ്രീ യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന 2 രൂപ മുതൽ വിലയുള്ള തുണി സഞ്ചികൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകൾ ഉൾപ്പെടെയുള്ള വലിയ  സ്ഥാപനങ്ങളിലും കർശനമായ പരിശോധനയുണ്ടാകും. ഒന്നാം തീയതി മുതൽ തദ്ദേശ സ്ഥാപനങ്ങൾ പരിശോധനകൾ നടത്തി നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു. പ്ലാസ്റ്റിക് നിരോധനത്തിൽ മുഖ്യ പങ്ക് വഹിക്കാനുള്ളത് […]Read More