അതിര്‍ത്തി ജില്ലയിലേക്ക് രാവിലെ 7 മുതല്‍ രാത്രി 7 വരെ പാസ് വേണ്ട

കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ല വിട്ട് യാത്രചെയ്യുന്നതിനു നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വ) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യ കാര്യങ്ങള്‍ക്കു രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും പൊലീസ് പാസ് വാങ്ങേണ്ടതാണ്. സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്നോ ജില്ലാ […]Read More

പൊലീസിന്റെ വാഹന പരിശോധനയും പെറ്റി കേസ് അറസ്റ്റും ഒഴിവാക്കി

നിത്യേനയുള്ള വാഹന പരിശോധനയും പെറ്റി കേസുകളിലെ അറസ്റ്റും ഒഴിവാക്കാൻ പൊലീസ് തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന രീതി അടിമുടി മാറ്റുന്ന മാർഗനിർദേശം ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രി പിണറായി വിജയനു സമർപ്പിച്ചു. ഇന്നു മുതൽ പുതിയ രീതി നടപ്പാക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കും യൂണിറ്റ് മേധാവികൾക്കും ഡിജിപി നിർദേശം നൽകി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു തയാറാക്കിയത്. പ്രധാന നിർദേശങ്ങൾ ചുവടെ : നിത്യേനയുള്ള വാഹന പരിശോധന പാടില്ല. ജാമ്യം ലഭിക്കുന്ന […]Read More