പോലീസ് സ്റ്റേഷൻ പരിസരത്ത് തീപിടിത്തം, ലേലം ചെയ്യാനിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു

കളമശ്ശേരി പോലീസ് സ്റ്റേഷൻ പരിസരത്ത് പുല്ലിന് തീപിടിച്ച് സമീപത്തുകിടന്നിരുന്ന പഴയ വാഹനങ്ങൾ കത്തി നശിച്ചു. കണ്ടം ചെയ്ത രണ്ടു കാറുകളും മൂന്ന് ഓട്ടോറിക്ഷകളും 17 ഇരുചക്ര വാഹനങ്ങളുമാണ് കത്തി നശിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതര മണിയോടെയാണ് തീപിടിത്തം. പോലീസ് സ്റ്റേഷന് പുറകുവശത്തെ ഉയർന്ന പ്രദേശത്താണ് പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ കിടന്നിരുന്നത്. സമീപത്തെ ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും തീപ്പൊരി പറന്നാണ് വാഹനങ്ങൾക്ക് തീപിടിച്ചതെന്നാണ് കരുതുന്നതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഏലൂർ അഗ്നിരക്ഷാ നിലയത്തിലെ രണ്ടു യൂണിറ്റ് എത്തിയാണ് […]Read More