പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീണ്ടേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാവിലെ പത്തു മണിക്കു രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് പ്രതിരോധത്തിനായുള്ള 21 ദിവസത്തെ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം പ്രധാനമന്ത്രി അറിയിക്കും. ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീളാനാണു സാധ്യത. ചില മേഖലകളില്‍ ഇളവു നല്‍കിയേക്കും. മാര്‍ച്ച് 24-നു പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കുകയാണ്. ലോക്ഡൗണ്‍ നീട്ടണമെന്ന് പല സംസ്ഥാനങ്ങളും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. അടച്ചിടല്‍ തുടരുന്ന വേളയില്‍ അന്തഃസംസ്ഥാന യാത്ര അനുവദിക്കില്ല. റെയില്‍, വ്യോമ ഗതാഗതത്തിനും പൊതുഗതാഗതത്തിനുമുള്ള നിയന്ത്രണം തുടരും. കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ […]Read More