നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു

ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് കോവിഡ് സ്ഥിരീകരിച്ചു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇരുവർക്കും കോവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചു.സിനിമയുടെ മറ്റ് അണിയറ പ്രവർത്തകർക്കും താരങ്ങൾക്കും ക്വാറന്റീനിൽ പോകേണ്ടി വരും.Read More

പൃഥ്വിയും സംഘവും നാട്ടിലെത്തി, സ്വയം കാറോടിച്ച് ക്വാറന്റീൻ കേന്ദ്രത്തിലേക്ക്

കൊറോണാ വ്യാപനവും ലോക്ഡൗണും മൂലം ജോർദാനിൽ കുടുങ്ങിയ  ‘ആടുജീവിതം’ ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ  സംവിധായകൻ‍ ബ്ലെസിയും നടൻ പൃഥ്വിരാജും ഉൾപ്പെടുന്ന 58 അം​ഗ സംഘം ഇനി സർക്കാർ നിർദ്ദേശിച്ച ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയും.  ആരോ​ഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ  ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.Read More

സിനിമാസംഘത്തിനായി പ്രത്യേകവിമാനം പ്രായോഗികമല്ല

‘ആടുജീവിതം’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി പോയി ജോർദാനിൽ കുടുങ്ങിയ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും അടക്കമുള്ള സിനിമ സംഘത്തിന് സഹായ ഹസ്തവുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. എന്നാൽ നിലവിലെ സാഹചര്യത്തിൽ പ്രത്യേക വിമാനം അയച്ച് സംഘത്തെ നാട്ടിലേക്ക് എത്തിക്കുക പ്രായോഗികമല്ലെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. വ്യോമഗതാഗതം പുനഃസ്ഥാപിച്ച ശേഷമേ ഇവർക്കു നാട്ടിലേക്കു മടങ്ങാനാവൂ. 58 അംഗ സിനിമ സംഘമാണ് കോവിഡ് പ്രതിരോധ നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിങ് നടത്താനാവാതെ രണ്ടാഴ്ചയായി ജോർദാനിലെ വാഡി റമി മരുഭൂമിയിലെ ക്യാംപ് സെന്ററിൽ […]Read More