തീരദേശ റെയിൽപാതയിൽ 3 ഗേറ്റുകൾ ഒന്നിച്ചടച്ചു

എറണാകുളം–ആലപ്പുഴ തീരദേശ റെയിൽപാതയിൽ എഴുപുന്ന ഭാഗത്തെ 3 ഗേറ്റുകൾ ഒന്നിച്ചടച്ചു. ഇതോടെ യാത്രാ സൗകര്യമില്ലാതെ ജനങ്ങൾ ദുരിതത്തിലായി. ശനിയാഴ്ച വൈകിട്ടാണ് എഴുപുന്ന, കരുമാഞ്ചേരി, പിഎസ്കവല എന്നിവിടങ്ങളിലെ ഗേറ്റുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചത്. 31നു വൈകിട്ട് തുറക്കുമെന്നാണ് അധികൃതർ പറയുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഗേറ്റുകൾ അടച്ചത്.  മാധ്യമങ്ങൾക്കും അറിയിപ്പു നൽകിയിരുന്നില്ല. ഗേറ്റുകൾ ഒരുമിച്ചടച്ചത് ആയിരക്കണക്കിനു യാത്രക്കാരെയാണ് വലച്ചത്. രോഗികളെ ആശുപത്രിയിലെത്തിക്കാനും ഏറെ ക്ലേശിച്ചു. എഴുപുന്ന വടക്ക് ശ്രീനാരായണപുരം ഗേറ്റു വഴിയാണ് നിലവിൽ വാഹനങ്ങൾ അധികവും കടന്നു പോകുന്നത്. വീതി കുറഞ്ഞ റോഡായതിനാൽ […]Read More