വൈ ഫൈ സ്റ്റേഷന് പദ്ധതി ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ വ്യക്തമാക്കിയത്. 400ല്‍ അധികം റെയില്‍വേ സ്റ്റേഷനുകളില്‍ നടപ്പിലാക്കിയ പദ്ധതിയാണ് അവസാനിപ്പിക്കുന്നതായി ഗൂഗിള്‍ വ്യക്തമാക്കിയത്. റെയില്‍വേയുടെ ഗൂഗിളുമായുള്ള കരാര്‍ അവസാനിക്കുന്നത് 2020 മേയ് മാസത്തിലാണ്. ഇന്ത്യന്‍ റെയില്‍വേയും റെയില്‍ടെല്‍ കോര്‍പ്പറേഷനുമായി ചേര്‍ന്നായിരുന്നു ഗൂഗിള്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. തടസ്സമില്ലാത്ത വൈഫൈ സംവിധാനം സ്റ്റേഷനുകളില്‍ ഉറപ്പാക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. ഗൂഗിള്‍ വൈഫൈ സേവനം നല്‍കിയിരുന്ന 415 സ്റ്റേഷനുകളിലും റെയില്‍ ടെല്‍ വൈഫൈ ഒരുക്കും. രാജ്യത്തെ 5600ല്‍ അധികം സ്റ്റേഷനുകളില്‍ […]Read More