മധ്യ, തെക്കൻ ജില്ലകളിൽ ഇന്നും പെരുമഴ കിട്ടും

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴ നീണ്ടുനില്‍ക്കുമെന്ന സൂചന നല്‍കി ആന്ധ്ര – ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.  ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത പാലിക്കണമെന്നാണു കാലാവസ്ഥാ കേന്ദ്രങ്ങളുടെ നിർദേശം. സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യതയും ഉണ്ട്. മലയോരങ്ങളിലും പുഴകളുടെ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം.  സംസ്ഥാനത്ത് ഞായറാഴ്ചയും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം. ഒറ്റപ്പെട്ട തീവ്രമഴയ്ക്കും സാധ്യതയുണ്ട്. മധ്യകേരളത്തിലും […]Read More

അറബിക്കടലിൽ ന്യൂനമർദം, കാലവർഷം ജൂൺ 1ന് ആരംഭിക്കാൻ സാധ്യത

തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ പുതിയ ന്യൂനമർദം മെയ്‌ 31 ഓടെ രൂപപ്പെടുന്നതിന്റെ ഭാഗമായി കേരളത്തിൽ കാലവർഷം ജൂൺ ഒന്നിന് എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇപ്പോൾ മാലദ്വീപ് കോമോരിൻ ഭാഗങ്ങളിൽ വരെ കാലവർഷം വ്യാപിച്ചു. അതേസമയം മധ്യപടിഞ്ഞാറൻ അറബിക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിൽ ശക്തി പ്രാപിച്ച് തീവ്രന്യൂന മർദമായി ഒമാൻ -യെമൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.  ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ കേരള തീരത്തും അതിനോട് ചേർന്നുള്ള അറബിക്കടലിലും […]Read More

വേനൽച്ചൂടിനിടയിൽ ആശ്വാസമായി അപ്രതീക്ഷിത മഴ

മഴയെ വരവേറ്റു കൊച്ചി നഗരം. ഇന്നലെ പുലർച്ചെ നാലു മണിമുതൽ  മഴ  പെയ്തു തുടങ്ങി. വേനൽമഴ പ്രതീക്ഷിക്കാതിരുന്നതിനാൽ പലരും സംശയത്തോടെ പുറത്തേക്കിറങ്ങി നോക്കി.  രാവിലെ 8 മണിക്കു വീണ്ടും മഴ പെയ്തതോടെ ചൂടു കുറഞ്ഞു. റോഡിൽ വെള്ളക്കെട്ടുകളും രൂപപ്പെട്ടു. പൊടിപടലങ്ങൾക്കും ശമനമുണ്ടായി. മഴയ്ക്കു ശേഷവും 11 മണി വരെ ആകാശത്തു മഴക്കാറുണ്ടായിരുന്നു. ചൂടിന്റെ വേവലാതികൾക്കിടയിൽ പെയ്ത മഴയായതിനാൽ ജനങ്ങൾക്കും ആശ്വാസമായി. കൊച്ചി നഗരത്തിലും തൃപ്പൂണിത്തുറ, തൃക്കാക്കര, ഇടപ്പള്ളി, പറവൂർ, കാക്കനാട് പ്രദേശങ്ങളിലുമാണ് ഇന്നലെ പുലർച്ചെ മഴ പെയ്തത്. […]Read More