പിറവത്തെ വഴിയാത്രക്കാരെ ഭീഷണിയിലാക്കി തിരക്കേറിയ സമയങ്ങളിൽ ടൗണിലും പരിസരങ്ങളിലും സൂപ്പർ ബൈക്ക് യാത്രക്കാരുടെ വിളയാട്ടം. പല വട്ടം അപകടങ്ങളും തലനാരിഴക്ക് ജീവൻ തിരിച്ചുകിട്ടുകയുമെല്ലാമുണ്ടായ സംഭവങ്ങൾ ആവർത്തിച്ചിട്ടും അഭ്യാസികൾക്ക് മൂക്കുകയറിടാൻ ആരും തയാറാകുന്നില്ല. ഇന്നലെ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ സൂപ്പർബൈക്ക് യാത്രക്കാർ തട്ടിത്തെറിപ്പിച്ചു. സ്കൂളുകളിലും കോളജുകളിലും ക്ലാസ് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സമയത്താണ് അഭ്യാസികൾ പ്രത്യക്ഷപ്പെടുന്നത്. ടൗണിൽ ഐബി ജംക്ഷൻ മുതൽ ബസ് സ്റ്റാൻഡ് പരിസരം വരെയുള്ള ദൂരത്തിൽ ഒരു ബൈക്കു തന്നെ പലവട്ടം അങ്ങോട്ടുമിങ്ങോട്ടും പായുന്നതും പതിവുകാഴ്ചയാണ്. […]Read More