ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം നീക്കം ചെയ്തു

ടെക് ലോകത്തെ അതിശയിപ്പിക്കുന്ന ഒരു നീക്കത്തിലൂടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് പേടിഎം ആപ്ലിക്കേഷൻ പിൻവലിച്ചു. ഏതെങ്കിലും ചൂതാട്ട ആപ്ലിക്കേഷനെ അംഗീകരിക്കില്ലെന്നാണ് ഗൂഗിളിന്റെ നിലപാട്. ഇത് സംബന്ധിച്ച് വ്യക്തതയ്ക്കായി ദേശീയ മാധ്യമങ്ങൾ പേടിഎമ്മിനെ സമീപിച്ചെങ്കിലും ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല. ‘ഇന്ത്യ‌യിലെ ഞങ്ങളുടെ പ്ലേസ്റ്റോർ ചൂതാട്ട നയങ്ങൾ മനസിലാക്കുക’ എന്ന തലക്കെട്ടിൽ വെള്ളിയാഴ്ച ഗൂഗിൾ ബ്ലോഗ് പോസ്റ്റുചെയ്തിരുന്നു. ഇന്ത്യയിൽ ചൂതാട്ടത്തെ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന അത്തരം ആപ്ലിക്കേഷനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എടുത്തുകാണിക്കുന്നുണ്ട് ബ്ലോഗിൽ. ‘ഞങ്ങളുടെ ഉപയോക്താക്കൾക്ക് സുരക്ഷിത സേവനം […]Read More