കേരളത്തില്‍ ഇനി വാഹനങ്ങള്‍ക്ക് ഒറ്റ- ഇരട്ട അക്ക നിയന്ത്രണമില്ല

വാഹനങ്ങളിലെ ഒറ്റ, ഇരട്ട അക്ക നിയന്ത്രണം സംസ്ഥാന സർക്കാർ നീക്കി. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് ഇനി തടസമില്ല. കണ്ടെയ്ൻെന്റ് സോണുകളിൽ ഈ ഇളവുണ്ടാകില്ല. അവശ്യസർവീസുകൾക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണിൽ അനുമതിയുള്ളത്. കേന്ദ്ര നിർദേശത്തിൽ ഒറ്റ, ഇരട്ട അക്കത്തെക്കുറിച്ച് പരാമർശമില്ലാത്തതിനാൽ നിയന്ത്രണം ഉണ്ടാകില്ലെന്ന് ഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു. എന്നാൽ പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിൽ വാഹനങ്ങൾ തടയുന്നുണ്ട്. ഇതു സംബന്ധിച്ച് പൊലീസിനു നിർദേശം നൽകിയതായി ഗതാഗത സെക്രട്ടറി പറഞ്ഞു. […]Read More