വിരമിക്കൽ മാതൃകയാക്കി ഡപ്യൂട്ടി കലക്ടർ

മൂന്നു പതിറ്റാണ്ടു സേവനം പൂർത്തിയാക്കി കലക്ടറേറ്റിന്റെ പടിയിറങ്ങുന്നതിനു തൊട്ടുമുമ്പ് കലക്ടറുടെ ചേംബറിലെത്തിയ ഡപ്യൂട്ടി കലക്ടർ ആർ.രേണു 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. ചേംബറിൽ ഉണ്ടായിരുന്ന മന്ത്രി വി.എസ്.സുനിൽകുമാർ തുക ഏറ്റുവാങ്ങി കലക്ടർ എസ്.സുഹാസിനെ ഏൽപിച്ചു. ഇന്നലെ വരെ കോവിഡ് പ്രതിരോധ രംഗത്തു സജീവമായിരുന്ന രേണു അടുത്ത 31ന് വിരമിക്കുന്നതിനു മുന്നോടിയായി ഇന്നലെ അവധിയിൽ പ്രവേശിച്ചു. Read More