ഫോർട്ട്കൊച്ചി– വൈപ്പിൻ റൂട്ടിൽ 3 വർഷം മുൻപു സർവീസിനിറക്കിയ ഫെറിബോട്ട് കെട്ടിക്കിടന്നു നശിക്കുന്നു. കൊച്ചി കോർപറേഷൻ 2 കോടി രൂപ ചെലവിൽ നിർമിച്ച് 2017 ഡിസംബർ 6ന് ഉദ്ഘാടനം ചെയ്ത ഫോർട്ട് ക്യൂൻ ബോട്ടാണ് അധികൃതരുടെ അനാസ്ഥയെ തുടർന്നു വൈപ്പിൻ ജെട്ടിയിൽ മാസങ്ങളായി വെറുതെ കിടക്കുന്നത്. 2 റോ റോയും തകരാറിലായി സർവീസ് നിർത്തിയ സാഹചര്യത്തിൽ ബോട്ട് ഓടിക്കാൻ ശ്രമിച്ചെങ്കിലും എൻജിൻ പ്രവർത്തിക്കാതിരുന്നതിനാൽ സർവീസിനിറക്കാനായില്ല. റോ റോ യ്ക്കു വഴിയൊരുക്കാൻ ജങ്കാർ സർവീസ് നിർത്തിയതോടെ സർവീസിനിറക്കിയ പാപ്പി […]Read More
ഫോർട്ടുകൊച്ചി- അഴിമുഖത്ത് വെള്ളിയാഴ്ച റോ- റോ ജങ്കാറിൽ ബോട്ട് ഇടിച്ചുണ്ടായ അപകടത്തെ കുറിച്ച് മരിടൈം ബോർഡ് ചെയർമാൻ അഡ്വ.വി.ജെ. മാത്യുവിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ശനിയാഴ്ച ഫെറിയിലെത്തിയ സംഘം ജങ്കാറിലും, ബോട്ടിലും പരിശോധന നടത്തി. ബോട്ട് ജീവനക്കാരുടെ അശ്രദ്ധ അപകടത്തിന് കാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബോട്ട് ഓടിച്ചിരുന്നയാൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. അപകടസമയത്ത് റോ- റോ ജങ്കാറിൽ ലസ്കർമാരുണ്ടായിരുന്നില്ല. അതുപേലെ വാക്കി ടോക്കി പോലെയുള്ള ഉപകരണങ്ങൾ റോ- റോയിൽ ഇല്ലാത്തതും വീഴ്ചയാണെന്ന് ചെയർമാൻ വിലയിരുത്തി. ബോട്ടിലെ യാത്രക്കാർക്ക് […]Read More
കൊച്ചി അഴിമുഖത്തു റോ-റോ വെസൽ വിനോദസഞ്ചാര ബോട്ടിലിടിച്ചു. ബോട്ടിന്റെ പലക തകർന്നെങ്കിലും ആളപായമില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഫോർട്ട്കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്കു മടങ്ങുകയായിരുന്ന റോ–റോ വെസൽ അഴിമുഖത്തു നിർത്തിയിട്ടിരുന്ന ‘ബേ- കിങ്’ എന്ന വിനോദ സഞ്ചാര ബോട്ടിൽ ഇടിക്കുകയായിരുന്നു. കമാലക്കടവിലെ ടൂറിസ്റ്റ് ജെട്ടിയിൽ നിന്നു വിനോദ സഞ്ചാരികളുമായി എറണാകുളത്തേക്ക് മടങ്ങുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. മഹാരാഷ്ട്രയിൽ നിന്നുള്ള 12 സ്ത്രീകളടക്കം 25 യാത്രക്കാരും 4 ജീവനക്കാരുമാണു ബോട്ടിലുണ്ടായിരുന്നത്. അപകടശേഷം കപ്പൽ ചാലിലൂടെ യാത്ര തുടർന്ന ബോട്ട് കോസ്റ്റൽ പൊലീസ് […]Read More
തിങ്കളാഴ്ച രാവിലെ ഒമ്പതോടെ നിറയെ യാത്രക്കാരുമായി വൈപ്പിനിൽ നിന്ന് ഫോർട്ടുകൊച്ചിയിലേക്ക് പുറപ്പെട്ട റോ-റോ ജങ്കാർ നിയന്ത്രണം വിട്ട് കായലിലൂടെ ഒഴുകി നീങ്ങി. ക്ലച്ച് തകരാറിനെ തുടർന്നാണ് ജങ്കാർ നിയന്ത്രണം വിട്ടത്. ഒടുവിൽ രണ്ടാമത്തെ ജങ്കാറെത്തി ഇതിനെ ഫോർട്ടുകൊച്ചി ജെട്ടിയിൽ എത്തിക്കുകയായിരുന്നു. ഒരു എൻജിന്റെ പ്രവർത്തനമാണ് നിലച്ചത്. എന്നാൽ ഒറ്റ എൻജിനിൽ ജങ്കാർ നിയന്ത്രിക്കാനാവില്ല. നിരവധി വാഹനങ്ങളും നിറയെ യാത്രക്കാരുമായി രാവിലെ ഒരു മണിക്കൂറോളം ജങ്കാർ കായലിൽ ഒഴുകി നടന്നു. പരിഭ്രാന്തരായ യാത്രക്കാർ നിലവിളിയായി. ജങ്കാർ നിയന്ത്രണം വിട്ട് […]Read More