കൊറോണ രോഗപ്രതിരോധത്തിന് മുന്നിൽനിൽക്കാൻ ഇനി റോബോട്ടും. കൊറോണ രോഗീപരിചരണ രംഗത്ത് റോബോട്ടിക് സാങ്കേതിക വിദ്യയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഐസൊലേഷൻ വാർഡിൽ രോഗികളെ പരിചരിക്കുന്നതിനാണ് ‘കർമിബോട്ട്’ തയ്യാറായിരിക്കുന്നത്. സ്വയംപര്യാപ്തമായ റോബോട്ടാണിത്. നടൻ മോഹൻലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായത്തോടെ, കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് ആണ് ഈ റോബോട്ട് വികസിപ്പിച്ചിരിക്കുന്നത്. രോഗികൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്നത് തുടങ്ങി, അവരോടൊത്ത് രണ്ടുനിമിഷം സമയം ചെലവഴിക്കാനും വരെ റോബോട്ടിന് സാധിക്കും. കൃത്യമായ മാപ്പിങ്ങിലൂടെയാണ് […]Read More
കോവിഡ് 19 ബോധവൽക്കരണവുമായി റോബട്ടുകൾ. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കളമശേരിയിലെ ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ് കോംപ്ലക്സിലാണ് അസിമോവ് റോബട്ടിക്സ് എന്ന സ്റ്റാർട്ടപ്പിന്റെ 2 റോബട്ടുകൾ ബോധവൽക്കരണം നൽകുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പ്രചാരണ വിഡിയോ റോബട്ടുകളുടെ സ്ക്രീനിൽ കാണിക്കുന്നു. ഇതോടൊപ്പം മാസ്കുകൾ, സാനിറ്റൈസർ, നാപ്കിൻ എന്നിവയും വിതരണം ചെയ്യും. പ്രതിരോധ മുൻകരുതലിനെക്കുറിച്ചുള്ള വിശദമായ വിവരണമാണു രണ്ടാമത്തെ റോബട് നൽകുന്നത്. പലരും കൊറോണയെ ഗൗരവമായി എടുക്കാത്തതാണ് ഇത്തരമൊരു പരീക്ഷണം നടത്താൻ പ്രേരിപ്പിച്ചതെന്നു അസിമോവിന്റെ സ്ഥാപകനും സിഇഒയുമായ […]Read More
കൊച്ചിയില്‍ ഇനി റോബട്ടുകള്‍ ഭക്ഷണം വിളമ്പും. പാലാരിവട്ടത്തെ തക്കാരം റസ്റ്റോറന്റിലാണ് അതിഥികളെ സ്വീകരിക്കാനും ഭക്ഷണം വിളമ്പാനും റോബട്ടുകള്‍ എത്തിയിരിക്കുന്നത്. താരയും സൂസിയും അന്നയും ഹേബയും. നാലു പേരും തിരക്കിലാണ്. അതിഥികളെ സ്വീകരിക്കണം, ഭക്ഷണം വിളമ്പണം. ചൈനയില്‍ നിന്ന് കൊച്ചിലേക്കെത്തിയ റോബട്ടുകളാണ് ഈ നാലു പേരും. താരയ്ക്കാണ് റസ്റ്റോറന്റിലേക്കെത്തുന്ന അതിഥികളെ വരവേല്ക്കണ്ട ചുമതല. മറ്റു മൂന്നു പേരും ഭക്ഷണം വിളമ്പണം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്ല ചൂടോടെ നമ്മുടെ മേശയ്ക്ക് അരികിലെത്തിക്കും ഈ റോബട്ടുകള്‍. കൊച്ചിയില്‍ ആദ്യത്തെയും കേരളത്തിലെ […]Read More