വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഒഴിപ്പിക്കാൻ ബലപ്രയോഗം പാടില്ല

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കാൻ നിയമപ്രകാരം നടപടി ആകാമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി. ഭൂമി കൈവശത്തിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി നേരത്തേ കോടതിയിലുണ്ട്. ഇതിനിടെ, ഭൂമി ഏറ്റെടുക്കാൻ റവന്യു വകുപ്പ് ഉത്തരവിറക്കിയ സാഹചര്യത്തിൽ അതു കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.  ഉടമസ്ഥത സംബന്ധിച്ച് കോടതിയിൽ തർക്കം ഉള്ളതിനാൽ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 77–ാം വകുപ്പ് അനുസരിച്ച് കോടതിയിൽ നഷ്ടപരിഹാരത്തുക കെട്ടിവച്ച് ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവിലുള്ളത്. […]Read More