മിനിമം ബാലന്‍സ് നിബന്ധന എസ്ബിഐ പിന്‍വലിച്ചു

രാജ്യത്തെ സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക്‌ എല്ലാ മാസവും മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിബന്ധന പിന്‍വലിച്ച് എസ്ബിഐ. 44.51 കോടി അക്കൗണ്ട് ഉടമകൾക്കു ഗുണപ്പെടുന്നതാണു തീരുമാനം. നിലവില്‍ മെട്രോ, അര്‍ധ മെട്രോ, ഗ്രാമം എന്നിങ്ങനെ തിരിച്ച്‌ യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണു എസ്ബിഐ മിനിമം ബാലന്‍സ് നിശ്ചയിച്ചിരുന്നത്. മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് അഞ്ച് മുതല്‍ 15 രൂപ വരെ പിഴയും ഈടാക്കി. ഇതു വ്യാപക പ്രതിഷേധത്തിന് വഴിവച്ചിരുന്നു. സേവിങ്‌സ് അക്കൗണ്ടുകളുടെ വാര്‍ഷിക പലിശ 3 ശതമാനമാക്കിയതായും എസ്ബിഐ അറിയിച്ചു. […]Read More

എസ്ബിഐ എടിഎമ്മില്‍ ജനുവരി 1 മുതല്‍ പണം പിന്‍വലിക്കല്‍ ഒടിപി അടിസ്ഥാനമാക്കി

മുംബൈ ∙ അനധികൃത പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി എസ്ബിഐ എടിഎമ്മുകളില്‍ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ജനുവരി ഒന്നു മുതലാണു പുതിയ രീതി നടപ്പാക്കുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ 10,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകള്‍ക്കാണു ഒടിപി സംവിധാനം ഏര്‍പ്പെടുത്തുന്നത്. പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള നടപടിയുടെ ഭാഗമാണിത്. ബാങ്കില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പരിലാവും ഒടിപി ലഭിക്കുക. ഈ പാസ്‌വേഡ് ഒറ്റ ഇടപാടിനു മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. […]Read More