പോക്കോ സി 3 ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു

രാജ്യത്തെ മുന്‍നിര സ്മാർട് ഫോൺ വിതരണ കമ്പനിയായ പോക്കോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. പോക്കോ സി 3 ഹാൻഡ്സെറ്റാണ് വിതരണത്തിനു എത്തിയിരിക്കുന്നത്. റെഡ്മി 9 സി യുടെ പരിഷ്കരിച്ച പതിപ്പാണ് സി3. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മികച്ച ഫോണുകളിലൊന്നാണ് പോക്കോ സി 3. വാട്ടർ ഡ്രോപ്പ് നോച്ച്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 3 ജിബി റാം + 32 ജിബി സ്റ്റോറേജുള്ള എൻട്രി വേരിയന്റിനൊപ്പം പോക്കോ സി 3 മറ്റു […]Read More

ജിയോന്റെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ അടുത്ത വര്‍ഷം

ചൈനീസ് കമ്പനികളെ ഇന്ത്യയില്‍ നിന്നു പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നു പറഞ്ഞു കേള്‍ക്കുന്ന, റിലയന്‍സിന്റെ വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ വിപണിയിലെത്തിയേക്കുമെന്നും അവയുടെ തുടക്ക വില 4,000 രൂപയായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ, വിലക്കുറവുള്ള 4ജി, 5ജി ഹാന്‍ഡ്‌സെറ്റുകളായിരിക്കും ഇന്ത്യയ്ക്കായി ജിയോയും ഗൂഗിളും ചേര്‍ന്നു നിര്‍മിക്കുക. തങ്ങള്‍ക്ക് 20 കോടി ഫോണുകള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇറക്കണമെന്ന ലക്ഷ്യവുമായാണ് റിലയന്‍സ് മുന്നോട്ടു നീങ്ങുന്നതെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഫോണിനൊപ്പം വിലകുറഞ്ഞ ഡേറ്റാ […]Read More

ഓഫർ വിൽ‍പ്പന ഇന്ന് രാത്രി, ഫോണുകൾക്ക് വൻ വിലക്കുറവ്

രാജ്യത്ത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മുൻനിര ഇകൊമേഴ്സ് കമ്പനികളായ ആമസോൺ, ഫ്ലിപ്കാർട്ട് വൻ ഓഫർ വിൽപ്പന നടത്തുന്നു. ആമസോൺ പ്രൈം ഡേ 2020, ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡെയ്‌സ് വിൽപ്പന ബുധനാഴ്ച അർദ്ധരാത്രി ആരംഭിക്കും. ഓഗസ്റ്റ് 6, 7 ദിവസങ്ങളിലാണ് വില്‍പ്പന. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, വെയറബിളുകൾ, മറ്റ് ഇലക്ട്രോണിക്സ് എന്നിവയിൽ മികച്ച ഓഫറുകളാണ് ആമസോൺ, ഫ്ലിപ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്.  ആമസോണിന്റെ പ്രൈം ഡേ വിൽപ്പന ഓഗസ്റ്റ് 6 ന് ആരംഭിക്കുമ്പോൾ, ഫ്ലിപ്കാർട്ട് അതിന്റെ ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് […]Read More

വിലക്കുറവുള്ള വൺപ്ലസ് സ്മാർട്ട്ഫോൺ, വൺപ്ലസ് നോർഡ്

പ്രീമിയം സ്മാർട്ഫോൺ നിർമാതാക്കളായ വൺപ്ലസിന്റെ ആദ്യ ‘മിഡിൽ ക്ലാസ്’ ഫോൺ വൺപ്ലസ് നോർഡ് ബുക്കിങ് തുടങ്ങി.  നോർഡ് എന്നാൽ നോർത്ത്. പുരോഗതിയിലേക്കു പോകുന്നു, പുതിയ ദിശാബോധത്തോടെ കുതിക്കുന്നു എന്നൊക്കെ അർഥം വരുത്താൻ ‘നോർത്തി’നു കഴിയും (going north).30,000 രൂപയ്ക്കുമേൽ വിലയുള്ള പ്രീമിയം ഫോൺവിഭാഗത്തിൽ തിളങ്ങിനിന്ന വൺപ്ലസിന്റെ മോഡലുകൾ ഇക്കൊല്ലം അതുക്കുംമേലേ വിലയുള്ള അൾട്രാപ്രീമിയം വിഭാഗത്തിലേക്കുപോയിരുന്നു. 20,000–30,000 രൂപ വിലയുള്ള വിഭാഗത്തിലേക്കു നോക്കുന്ന വലിയൊരു യുവജനക്കൂട്ടത്തെ അവഗണിച്ചങ്ങനെപോയാൽ ശരിയാകില്ലെന്ന് കമ്പനി കൃത്യമായി വിലയിരുത്തി. 8, 8പ്രോ മോഡലുകളുടെ ഹണിമൂൺ […]Read More

വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍: പുതിയ OS വികസിപ്പിക്കാന്‍ ജിയോയും ഗൂഗിളും

വിലകുറഞ്ഞ 4ജി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുന്നതിനായി ഗൂഗിളും ജിയോയും കൈകോര്‍ക്കുന്നു. ഇതിനായി ആന്‍ഡ്രോയ്ഡ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റം വികസിപ്പിക്കും. ഇപ്പോഴും 2ജി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന നിരവധിപേര്‍ രാജ്യത്തുണ്ട്. 2ജി വിമുക്ത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്നും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കി.  രാജ്യത്തെ ദശലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വിവരംപ്രധാനംചെയ്യാന്‍ ഗൂഗിള്‍ സഹായിക്കും. അതിന് ജിയോയുടെ നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിക്കാന്‍ ഗൂഗിളിനെ അദ്ദേഹം സ്വാഗതം ചെയ്തു. ഡിജിറ്റല്‍ ഇക്കണോമിയുടെ ശാക്തീകരണത്തിന് അത് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഗിള്‍ […]Read More

ജിഎസ്ടി 50% വർധിച്ചു, സ്മാർട് ഫോണുകളുടെ വില കുത്തനെ കൂട്ടി

സ്മാർട് ഫോണുകളുടെ ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തുമെന്ന് ജിഎസ്ടി കൗൺസിൽ നേരത്ത്െ പ്രഖ്യാപിച്ചിരുന്നു. ജിഎസ്ടിയിൽ 50 ശതമാനം വർധനവ് വന്നതോടെ എല്ലാ കമ്പനികളും സ്മാർട് ഫോണുകളുടെ വില വർധിപ്പിച്ചു. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ സ്മാർട് ഫോണുകളുടെയും വില വർധിപ്പിക്കുമെന്ന് ഷഓമി ഉൾപ്പടെയുള്ള കമ്പനികൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ വിലവർധനവ് പ്രാബല്യത്തിൽ വരുമെന്ന് ഷഓമി പ്രസ്താവന ഇറക്കി. ‘മറ്റ് ചില ഘടകങ്ങൾ പരിഗണിച്ച് […]Read More

സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ കാഴ്ചപരിമിതർക്കായി സ്മാർട്ട്ഫോൺ നൽകി.

കാഴ്ച പരിമിതർക്കു കണ്ണായി മാറാൻ വിവോ വൈ 12 സ്മാർട് ഫോൺ. ഇ- സ്പീക്ക്, മണി റീഡർ, ടാപ്-ടാപ് സീ, ടോക്ക് ബാക്ക് തുടങ്ങിയ സോഫറ്റ് വെയറുകൾ ചേർത്തു കാഴ്ചപരിമിതർക്കായി വികലാംഗ കോർപറേഷൻ പ്രത്യേകം തയാറാക്കിയ സ്മാർട് ഫോൺ  ഇനി അവരുടെ ജീവിതത്തിനു വഴികാട്ടിയാകും. രാജ്യത്ത് ആദ്യമായാണ് ഈ  പദ്ധതി നടപ്പാക്കുന്നത്. യാത്രയ്ക്കിടെ പരിചയമില്ലാത്ത ഒരിടത്ത് എത്തിയാൽ ലൊക്കേഷൻ അറിയാനാകും. അവിടെയുള്ള സുഹൃത്തുക്കളുടെ പേരു മുൻകൂട്ടി ഫോണിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവരെ വിളിക്കാൻ ഫോണിനോടു പറഞ്ഞാൽ മതി; അടുത്ത […]Read More

സാംസങ് ഗാലക്‌സി എം31 ഇന്ത്യയിൽ അവതരിപ്പിച്ചു

ഗാലക്‌സി എം30 ന്റെ പിൻഗാമിയായി സാംസങ് ഗാലക്‌സി എം31 ഇന്ത്യയിൽ അവതരിപ്പിച്ചു. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറയാണ് എം31 ന്റെ ഏറ്റവും വലിയ ഫീച്ചർ. 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ട്. മുൻ മോഡലുകളുമായുള്ള സാമ്യത കണക്കിലെടുക്കുമ്പോൾ, ഗാലക്സി എം 31 ഗ്രേഡിയന്റ് ബാക്ക് ഡിസൈനും വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ചും കാണാം. ഏറ്റവും പുതിയ വൺ യുഐ അനുഭവവുമായി പ്രീലോഡുചെയ്‌ത സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 10 ലാണ് പ്രവർത്തിപ്പിക്കുന്നത്. സാംസങ് ഗാലക്‌സി […]Read More

റെഡ്മി 8 എ ഡ്യുവൽ ഇന്ത്യയിലെത്തി

മുന്‍നിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിലെത്തി. റെഡ്മി 8 എയുടെ പുതിയ പതിപ്പാണ് അവതരിപ്പിച്ചത്. പുതിയ ക്യാമറ സജ്ജീകരണവും കുറച്ച് ട്വീക്കുകളും ഉൾക്കൊള്ളുന്ന പുതിയ റെഡ്മി 8 എ ഡ്യുവൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്മാർട് ഫോണുകളിൽ ഒന്നാണ്. റെഡ്മി 8 യുടെ ഈ പുതിയ പതിപ്പിലെ പ്രാഥമിക മാറ്റം ഇരട്ട ക്യാമറയാണ്. 13 എംപി ലെൻസും 2 എംപി ഡെപ്ത് സെൻസറും ഫോണിന്റെ സവിശേഷതയാണ്. രണ്ടാമത്തെ ലെൻസിന് സ്വതന്ത്രമായി […]Read More

64 എംപി ക്യാമറയുമായി പോക്കോ എക്സ് 2 ഇന്ത്യയിലെത്തി

പോക്കോയുടെ രണ്ടാമത്തെ സ്മാർട് ഫോൺ പോക്കോ എക്സ് 2 ഇന്ത്യയിൽ അവതരിപ്പിച്ചു. 15,999 രൂപയാണ് അടിസ്ഥാന വില. പോക്കോ എഫ് 1 അവതരിപ്പിച്ചതിന് ഏകദേശം 18 മാസത്തിനു ശേഷമാണ് പരിഷ്കരിച്ച പതിപ്പ് വരുന്നത്. പോക്കോ എക്സ് 2ൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ള ചൈനീസ് സ്മാർട് ഫോൺ നിർമാതാവ് ഈ വർഷം ഒന്നിലധികം ഫോണുകൾ പുറത്തിറക്കുമെന്നാണ് അറിയുന്നത്. മൂന്നു വേരിയന്റുകളിലാണ് പോക്കോ എക്സ് 2 അവതരിപ്പിച്ചത്. 6 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾക്കൊള്ളുന്ന അടിസ്ഥാന […]Read More